റിയാദ് – നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് വിസ ഇളവ് നല്‍കുന്ന ഉഭയകക്ഷി കരാറില്‍ സൗദി അറേബ്യയും ഇന്ത്യയും ഒപ്പുവെച്ചു. സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഇജാസ് ഖാനും സൗദി വിദേശ മന്ത്രാലയത്തില്‍ പ്രോട്ടോക്കോള്‍ കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി അബ്ദുല്‍മജീദ് ബിന്‍ റാശിദ് അല്‍സമാരിയുമാണ് കരാറില്‍ ഒപ്പുവെച്ചത്. സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ഉദ്യോഗസ്ഥരുടെ നീക്കം സുഗമമാക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



