Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • നെതന്യാഹുവിനുള്ള യു.എസ് പിന്തുണ: അമേരിക്കൻ അംബാസഡറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം
    • യു.എ.ഇ ആരോഗ്യമേഖലയിൽ നിയമനം എളുപ്പമാക്കി പുതിയ പരിഷ്കാരം: ആറ് തസ്തികകളിൽ പ്രവൃത്തിപരിചയം വേണ്ട
    • തെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
    • യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    • കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ബുറൈദയില്‍ കേടായ ഇറച്ചി ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബുറൈദയിലെ അനധികൃത കേന്ദ്രത്തില്‍ കണ്ടെത്തിയ ഉപയോഗശൂന്യമായ ഇറച്ചി, കോഴിയിറച്ചി ശേഖരത്തില്‍ ഒരു ഭാഗം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബുറൈദ – നഗരത്തിലെ നിയമ വിരുദ്ധ കേന്ദ്രത്തില്‍ നടത്തിയ പരിശോധനക്കിടെ ഉപയോഗശൂന്യമായ 10.5 ടണ്‍ ഇറച്ചിയും കോഴിയിറച്ചിയും അല്‍ഖസീം നഗരസഭാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ, നഗരസഭാ വ്യവസ്ഥകള്‍ പാലിക്കാത്ത കേന്ദ്രത്തില്‍ വിദേശ തൊഴിലാളികളാണ് കോഴികളെ വളര്‍ത്തി കശാപ്പ് ചെയ്ത് കോഴിയിറച്ചിയും ഉറവിടമറിയാത്തതും ഉപയോഗശൂന്യവുമായ ഇറച്ചിയും വിപണനം ചെയ്തിരുന്നത്. നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി അല്‍ഖസീം നഗരസഭ അറിയിച്ചു.

    മറ്റൊരു സംഭവത്തില്‍, ദമാമില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസില്‍ വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനക്കിടെ കാലാവധി തീര്‍ന്ന 2,000 ലേറെ ടയറുകള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ മന്ത്രാലയവും ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമും പരിസ്ഥിതി സുരക്ഷാ സേനയും പോലീസും ദമാം നഗരസഭയും നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ കംപ്ലയന്‍സ് ഓവര്‍സൈറ്റും സഹകരിച്ചാണ് വെയര്‍ഹൗസില്‍ പരിശോധന നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റെയ്ഡിനിടെ സ്ഥാപനത്തില്‍ കണ്ടെത്തിയ നിയമ ലംഘകരായ എട്ടു വിദേശ തൊഴിലാളികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. കാലാവധി തീര്‍ന്ന ടയറുകള്‍ ശേഖരിച്ച് പോളിഷ് ചെയ്ത് പുതിയ തീയതികള്‍ രേഖപ്പെടുത്തി മൊത്തമായി വിതരണം ചെയ്യുന്ന മേഖലയിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നിയമ വിരുദ്ധ വെയര്‍ഹൗസ് അധികൃതര്‍ അടപ്പിച്ചു. വഞ്ചന നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പോളിഷിംഗ് ഉപകരണങ്ങളും റെയ്ഡിനിടെ പിടിച്ചെടുത്തു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നെതന്യാഹുവിനുള്ള യു.എസ് പിന്തുണ: അമേരിക്കൻ അംബാസഡറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം
    25/04/2026
    യു.എ.ഇ ആരോഗ്യമേഖലയിൽ നിയമനം എളുപ്പമാക്കി പുതിയ പരിഷ്കാരം: ആറ് തസ്തികകളിൽ പ്രവൃത്തിപരിചയം വേണ്ട
    25/04/2026
    തെഹ്‌റാന്‍ എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
    25/04/2026
    യുദ്ധഭീതിയിൽ നിന്ന് പിന്മാറാൻ അമേരിക്ക വഴികൾ തേടുന്നു: ഇറാൻ
    25/04/2026
    കേരളം ആർക്കൊപ്പം, ദ മലയാളം ന്യൂസ് ഫീൽഡ് സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നു, കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ സാധ്യതകൾ ഇങ്ങിനെ
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.