Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 18
    Breaking:
    • അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    • അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    • പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    • ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    • നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/02/2026 Saudi Arabia Crime Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– സൗദിയില്‍ നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു പ്രവാസികളെ ഒരാഴ്ചക്കിടെ രാജ്യത്തു നിന്ന് നാടുകടത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഇരുവര്‍ക്കും 12,000 റിയാല്‍ തോതില്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഫെബ്രുവരി എട്ടു മുതല്‍ പതിനാലു വരെയുള്ള ദിവസങ്ങളില്‍ അനധികൃമായി ടാക്‌സി മേഖലയില്‍ പ്രവര്‍ത്തിച്ച 1,550 പേരെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ വിവിധ പ്രവിശ്യകളില്‍ നടത്തിയ ശക്തമായ പരിശോധനകളിലാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിച്ച 1,550 പേര്‍ പിടിയിലായത്. ഇവര്‍ക്കെതിരെ പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.

    അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ച 897 പേരും ടാക്‌സി ലൈസന്‍സില്ലാതെ സ്വന്തം കാറുകളില്‍ പണം ഈടാക്കി യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്‍കിയ 653 പേരുമാണ് ഏഴു ദിവസത്തിനിടെ പിടിയിലായതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വെളിപ്പെടുത്തി. ഗതാഗത മേഖലയില്‍ മത്സരശേഷി വര്‍ധിപ്പിക്കാനും, ഗതാഗത സേവനങ്ങളുടെ ഗുണനിലവാരത്തിനും യാത്രക്കാരുടെ സുരക്ഷക്കും ഹാനികരമായ നിയമവിരുദ്ധ പ്രവണതകള്‍ തടയാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് അനധികൃത ടാക്‌സികള്‍ തടയാന്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന് അനുസൃതമായി, ടാക്‌സി സര്‍വീസ് മേഖലയില്‍ നിയമപാലന തോത് വര്‍ധിപ്പിക്കാന്‍ പരിശോധനകള്‍ സഹായിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം ലൈസന്‍സില്ലാതെയുള്ള ഗതാഗത സേവനങ്ങള്‍ വിലക്കുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴയും വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്‌സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് 11,000 റിയാല്‍ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. അനധികൃത ടാക്‌സികളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ കുടുങ്ങുന്നവര്‍ക്ക് 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കസ്റ്റഡിയിലെടുക്കലും ശിക്ഷ ലഭിക്കും. നിയമ ലംഘനം ആവര്‍ത്തിച്ച് കുടുങ്ങുന്നവരുടെ വാഹനം ലേലത്തില്‍ വില്‍ക്കാനും വിദേശികളെ നാടുകടത്താനും നിയമം അനുവദിക്കുന്നുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി വ്യക്തമാക്കി. ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കല്‍, യാത്രക്കാരെ ക്ഷണിക്കല്‍, യാത്രക്കാരെ ആകര്‍ഷിക്കാന്‍ വേണ്ടി വിളിക്കല്‍, അവരെ പിന്തുടരല്‍, മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, യാത്രക്കാരെ വിളിച്ചുകയറ്റാന്‍ വേണ്ടി യാത്രക്കാരുള്ള സ്ഥലങ്ങളില്‍ കൂട്ടംകൂടി നില്‍ക്കല്‍ എന്നിവയെല്ലാം നിയമം വിലക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Saudi Taxi Service
    Latest News
    അമേരിക്കന്‍ കപ്പലുകള്‍ മുക്കുമെന്നും ഇറാനെ ഇല്ലാതാക്കാന്‍ ട്രംപിന് കഴിയില്ലെന്നും ഖാംനഇ
    17/02/2026
    അനധികൃത ടാക്‌സി സര്‍വീസ്; രണ്ടു പ്രവാസികളെ നാടുകടത്തി
    17/02/2026
    പുതുതായി നിയമിതരായ ഗവര്‍ണര്‍മാരും നിക്ഷേപ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
    17/02/2026
    ലോക മുസ്‌ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന് സൗദി മന്ത്രിസഭ
    17/02/2026
    നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താന്‍ 37,000 ലേറെ സ്ഥാപനങ്ങളില്‍ പരിശോധന
    17/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.