റിയാദ്- 2010നും 2015നും ഇടയിൽ പുറത്തിറക്കിയ 18,000 വാഹനങ്ങൾ ഹ്യുണ്ടായ് സൗദി തിരിച്ചുവിളിച്ചു. സൗദി വാണിജ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം യൂണിറ്റിൽ തകരാറുണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു, ഇത് വൈദ്യുത ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചേക്കാമെന്നും എഞ്ചിൻ കമ്പാർട്ടുമെന്റിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതാണ് വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കാരണം.
ഈ വാഹനങ്ങളുടെ ഉടമകൾ കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിക്കണം. തന്റെ ഉടമസ്ഥതയിലുള്ള വാഹനം തിരിച്ചുവിളിക്കൽ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തുന്നതിനും കമ്പനിയുമായി ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group