Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 14
    Breaking:
    • മുൻ ഖത്തർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിച്ച് സൗദി
    • അഹ്‌മദിനെജാദിനെ ചാരനാക്കാൻ ഇസ്രായേൽ നടത്തിയ നീക്കം പാളി; മുൻ ഇറാൻ പ്രസിഡന്റ് വീട്ടുതടങ്കലെന്ന് വെളിപ്പെടുത്തൽ
    • ജിസാനില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    • ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 14 ആയി ഉയര്‍ന്നു
    • സൗദി അറേബ്യക്ക് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യക്ക് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/07/2026 Saudi Arabia Gulf Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യക്ക് നേരെ യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകളുടെ മിസൈല്‍ ആക്രമണം. ഹൂത്തി ഭീകരര്‍ തെക്കന്‍ സൗദി അറേബ്യയിലേക്ക് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ഭീഷണി വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. ഏതാനും ബാലിസ്റ്റിക് മിസൈലുകള്‍ ഹൂത്തികള്‍ സൗദി അറേബ്യക്കു നേരെ തൊടുത്തുവിട്ടു. ലക്ഷ്യങ്ങളിലെത്തുന്നതിനു മുമ്പായി ഇവയെല്ലാം വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞ് തകര്‍ത്തു. ഉപരോധം ലംഘിച്ച് യെമന്‍ വിമാനം ഇറങ്ങുന്നത് തടയാന്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ലക്ഷ്യമാക്കി സായുധ സേന ആക്രമണം നടത്തിയതായി യെമന്‍ പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

    ഹൂത്തി സംഘം ഇറാന്‍ വിമാനം സ്വീകരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും യെമന്‍ ദേശീയ വിമാനക്കമ്പനികള്‍ വിമാനത്താവളം ഉപയോഗിക്കുന്നത് തടയുകയും ചെയ്തതിനെ തുടര്‍ന്നാണ് സന്‍ആ എയര്‍പോര്‍ട്ട് റണ്‍വേ യെമന്‍ സായുധ സേന ആക്രമിച്ചത്. ദേശീയ പരമാധികാരത്തിന്റെ സംരക്ഷണവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട്, നിലവിലുള്ള ഏത് സംഭവവികാസങ്ങളെയും നേരിടാനും ബാധകമായ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഉചിതമായ നടപടികള്‍ സ്വീകരിക്കാനും സായുധ സേനയുടെ സുസജ്ജത മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദേശീയ പരമാധികാരം സംരക്ഷിക്കാനാണ് സന്‍ആ എയര്‍പോര്‍ട്ട് ആക്രമിച്ചതെന്ന് യെമന്‍ പ്രസിഡന്റ് റശാദ് അല്‍അലീമി പറഞ്ഞു. ഏറ്റുമുട്ടലിന്റെ വ്യാപ്തി വികസിപ്പിക്കരുതെന്ന് താന്‍ ഉത്തരവിട്ടതായി പ്രസിഡന്റ് കൂട്ടിചേർത്തു. രാജ്യത്തെയും യെമന്‍ ജനയെയും സ്വന്തം താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന യുദ്ധങ്ങളിലേക്ക് വലിച്ചിഴച്ച്, യെമന്റെ ഭൂപ്രദേശത്തെയും ജനങ്ങളെയും പ്രാദേശിക സംഘര്‍ഷത്തില്‍ ഒരു തുറുപ്പുചീട്ടായി ഉപയോഗിച്ച് നേട്ടം കൈവരിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഇത് പരാജയപ്പെടുത്തുമെന്നും യെമന്‍ പ്രസിഡന്റ് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hoothi attack saudi
    Latest News
    മുൻ ഖത്തർ അമീറിന്റെ നിര്യാണത്തിൽ അനുശോചനം നേരിട്ട് അറിയിച്ച് സൗദി
    14/07/2026
    അഹ്‌മദിനെജാദിനെ ചാരനാക്കാൻ ഇസ്രായേൽ നടത്തിയ നീക്കം പാളി; മുൻ ഇറാൻ പ്രസിഡന്റ് വീട്ടുതടങ്കലെന്ന് വെളിപ്പെടുത്തൽ
    14/07/2026
    ജിസാനില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
    14/07/2026
    ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 14 ആയി ഉയര്‍ന്നു
    14/07/2026
    സൗദി അറേബ്യക്ക് നേരെ ഹൂത്തികളുടെ മിസൈല്‍ ആക്രമണം
    14/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.