Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 24
    Breaking:
    • വി.എസ് ഇനി ജനഹൃദയങ്ങളിൽ
    • മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    • ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    • സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹജ് സീസണ്‍ വിസാ കാലാവധി ദുല്‍ഹജ് അവസാനം വരെ ദീര്‍ഘിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/05/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Penalties for Unauthorized Hajj Pilgrims 2025
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ഹജ് സീസണ്‍ വിസാ കാലാവധി ദുല്‍ഹജ് അവസാനം വരെ മാനവശേഷി,സാമൂഹിക വികസന മന്ത്രാലയം നീട്ടി. ഇതടക്കം താല്‍ക്കാലിക തൊഴില്‍ വിസകളുമായി ബന്ധപ്പെട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിരവധി പുതിയ ക്രമീകരണങ്ങള്‍ നടപ്പാക്കി.ഈ വര്‍ഷത്തെ ഹജ് സീസണിനായുള്ള തൊഴില്‍ വിപണിയുടെ സന്നദ്ധതയെ പിന്തുണക്കാനും ഹജ്, ഉംറ സേവന മേഖയലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ശ്രമിച്ചാണിത്.


    ശവ്വാല്‍ മാസത്തിന്റെ തുടക്കത്തില്‍ മന്ത്രിസഭ അംഗീകരിച്ച, താല്‍ക്കാലിക തൊഴില്‍ വിസകളുമായും ഹജ്, ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസകളുമായും ബന്ധപ്പെട്ട പുതുക്കിയ നിയമാവലി അനുസരിച്ചാണിത്.ഉപയോഗത്തിന്റെ വ്യാപ്തി നിര്‍വചിക്കുന്നതിനായി വിസയുടെ പേര് ഹജ്,ഉംറ സേവനങ്ങള്‍ക്കുള്ള താല്‍ക്കാലിക തൊഴില്‍ വിസ എന്ന് ഭേദഗതി ചെയ്യുന്നതും ഉംറ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതും നിയമാവലിയില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    സീസണ്‍ തൊഴില്‍ വിസ അനുവദിക്കാനുള്ള സമയം എല്ലാ വര്‍ഷവും ശഅബാന്‍ 15 മുതല്‍ മുഹറം അവസാനം വരെ നീട്ടിയതും ഭേദഗതികളില്‍ ഉള്‍പ്പെടുന്നു. വിദേശത്തുള്ള സൗദി എംബസികള്‍ വിസ അനുവദിക്കുന്നതിന് മുമ്പുള്ള അടിസ്ഥാന ആവശ്യകതകള്‍ എന്ന നിലയില്‍, ഇരു കക്ഷികളും ഒപ്പിട്ട തൊഴില്‍ കരാറിന്റെ പകര്‍പ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സിനൊപ്പം സമര്‍പ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.


    പരിഷ്‌കരിച്ച നിയമാവലിയെ കുറിച്ച അവബോധം വളര്‍ത്താനും നടപ്പാക്കല്‍ സംവിധാനങ്ങള്‍ സുഗമമാക്കാനുമായി ചേംബര്‍ ഓഫ് കൊമേഴ്സുകള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുമായി സഹകരിച്ചും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയും മക്കയിലും മദീനയിലും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഹജ്, ഉംറ സേവനങ്ങള്‍ നല്‍കാനും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും അംഗീകൃത സ്ഥാപനങ്ങളെ ഈ ക്രമീകരണങ്ങള്‍ പ്രാപ്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വി.എസ് ഇനി ജനഹൃദയങ്ങളിൽ
    23/07/2025
    മുൻ ജിദ്ദ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ കൗലത്ത് നിര്യാതയായി
    23/07/2025
    ആണവ പദ്ധതി ഇറാൻ അവസാനിപ്പിക്കുമെന്നത് മിഥ്യ മാത്രമെന്ന് പെസെഷ്‌കിയാന്‍
    23/07/2025
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാതെ സമാധാനമുണ്ടാകില്ല: അബ്ദുല്ല അൽമുഅല്ലിമി
    23/07/2025
    സൗദിയിൽ സെൽഫ് ഡ്രൈവിംഗ് ടാക്സി സേവനത്തിന് തുടക്കം
    23/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.