Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 25
    Breaking:
    • തെരഞ്ഞെടുപ്പ് കമ്മിഷൻ ബീഹാറിൽ ദരിദ്രരെ മനപൂർവം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് കപിൽ സിബൽ
    • പ്രീമിയർ ലീഗ് :ജയിക്കാനാകാതെ ചെകുത്താൻമാർ, പെനാൽറ്റി നഷ്ടപ്പെടുത്തി ക്യാപ്റ്റൻ
    • നിർദേശങ്ങൾ നെതന്യാഹു തള്ളിക്കളയുന്നു, ബന്ദികളുടെ പൂർണ ഉത്തരവാദിത്വം ഇസ്രായിൽ പ്രധാനമന്ത്രിക്കെന്ന് ഹമാസ്
    • പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും ആരെയും അറിയിച്ചില്ല; കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു
    • ഐസിഎഫ് പൗരസഭ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്17/06/2024 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയവര്‍ ജംറ കോംപ്ലക്‌സില്‍ നിന്ന് പുറത്തിറങ്ങുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിന – സൗദി ഭരണാധികാരികള്‍ക്കും സുരക്ഷാ വകുപ്പുകള്‍ക്കും അഭിമാനകരമായി യാതൊരുവിധ അനിഷ്ട സംഭവങ്ങളുമില്ലാതെ ഹജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക്. തിക്കുംതിരക്കും മൂലമുള്ള ദുരന്തങ്ങളോ പൊതുജനാരോഗ്യത്തിന് ഭീഷണിയായ പകര്‍ച്ചവ്യാധികളോ ഇത്തവണത്തെ ഹജിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താപനില ഗണ്യമായി ഉയര്‍ന്നതാണ് ഇത്തവണത്തെ ഹജിന് നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളികളില്‍ ഒന്ന്.

    കഴിഞ്ഞ ദിവസം വരെ കടുത്ത ചൂട് മൂലം 2,500 ഓളം പേര്‍ക്ക് സൂര്യാഘാതം നേരിടുകയും ദേഹാസ്വാസ്ഥ്യങ്ങളും ക്ഷീണവും അനുഭവപ്പെടുകയും ചെയ്തു.
    സൂര്യാഘാതം അടക്കം ഉയര്‍ന്ന ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാന്‍ ആരോഗ്യ മന്ത്രാലയം വിപുലമായ ക്രമീകരണങ്ങളും സജ്ജീകരണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഉയര്‍ന്ന താപനില സൃഷ്ടിക്കുന്ന ഭീഷണികളും അപകടങ്ങളും കണക്കിലെടുത്ത് എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഏതു സമയവും കുടകള്‍ ഏന്തി നടക്കണമെന്നും നഗ്നപാദരായി നടക്കരുതെന്നും ധാരാളം പാനീയങ്ങള്‍ കുടിക്കണമെന്നും ഇടക്കിടക്ക് വിശ്രമിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഹജ് പെര്‍മിറ്റില്ലാത്ത നിയമ ലംഘകര്‍ പുണ്യസ്ഥലങ്ങളില്‍ നുഴഞ്ഞുകയറി ഹജ് നിര്‍വഹിക്കുന്നത് തടയാന്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധനകളാണ് നടത്തിയിരുന്നത്. പുണ്യസ്ഥലങ്ങള്‍ക്കു ചുറ്റും കനത്ത സുരക്ഷാ വലയം തീര്‍ക്കുകയും ചെയ്തു. നിയമ ലംഘകരെ കടത്താന്‍ ശ്രമിച്ചവരെ പിടികൂടി തടവും പിഴയും വാഹനം കണ്ടുകെട്ടലും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇതോടൊപ്പം നിയമവിരുദ്ധമായി ഹജ് നിര്‍വഹിക്കുന്നതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും നടത്തി. ഇതിന്റെയെല്ലാം ഫലമായി നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കുന്ന പ്രവണത ഏറെക്കുറെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചു. ഇത് നിയമാനുസൃതം ഹജ് നിര്‍വഹിക്കുന്നവര്‍ക്ക് സമാധാനത്തോടെയും ശാന്തിയോടെയും എല്ലാവിധ സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തിയും പ്രയാസരഹിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരമൊരുക്കി.


    ഹജിനിടെ കലാപങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ശ്രമിക്കുന്നവരെയും ഹാജിമാരുടെ സുരക്ഷക്ക് ഭംഗംവരുത്താന്‍ നോക്കുന്നവരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരനും വിവിധ സുരക്ഷാ വകുപ്പ് മേധാവികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പതിനായിരക്കണക്കിന് സുരക്ഷാ സൈനികരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കുകയും പുണ്യസ്ഥലങ്ങളിലെ മുക്കുമൂലകള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ച 8,000 ലേറെ ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഹജ് സുരക്ഷ ഉറപ്പുവരുത്താനും ഹാജിമാര്‍ക്ക് ഏറ്റവും മുന്തിയ സേവനങ്ങള്‍ നല്‍കാനും നിര്‍മിതബുദ്ധി അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി.


    സാധാരണയില്‍ തിക്കും തിരക്കും മൂലമുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള ജംറയില്‍ കല്ലേറ് കര്‍മത്തിനിടെ ഒരുവിധ പ്രശ്‌നങ്ങളും ഇത്തവണയുണ്ടായില്ല. വളരെ സുഗമമായി കല്ലേറ് കര്‍മവും ത്വവാഫുല്‍ഇഫാദയും ഹാജിമാര്‍ പൂര്‍ത്തിയാക്കി. ഇന്നലെ ജംറത്തുല്‍അഖബയില്‍ മാത്രം കല്ലേറ് നടത്തിയ ഹാജിമാര്‍ ഇന്നും നാളെയും മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. നാളെ ഉച്ചക്കു ശേഷം കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി നല്ലൊരു ശതമാനം തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ശേഷിക്കുന്നവര്‍ മറ്റന്നാള്‍ കൂടി കല്ലേറ് കര്‍മം നിര്‍വഹിച്ചാകും മടങ്ങുക.


    ഹാജിമാരുടെ സാന്നിധ്യമുള്ള മുഴുവന്‍ സ്ഥലങ്ങളിലും തമ്പുകളുമായി ബന്ധിപ്പിച്ച റോഡുകളിലും ജംറക്കു മുന്നിലും മതാഫിലും മസ്അയിലും വിശുദ്ധ ഹറമിലും കാല്‍നടയാത്രക്കാരുടെ നീക്കങ്ങള്‍ ശക്തമായി ക്രമീകരിക്കുന്നതായും ആള്‍ക്കൂട്ട നിയന്ത്രണം ഏറ്റവും ഭംഗിയായി നടത്തുന്നതായും ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് പറഞ്ഞു. ഹാജിമാര്‍ തുടര്‍ന്നും മാര്‍നിര്‍ദേശങ്ങള്‍ പാലിക്കണം. ജംറയിലേക്കുള്ള യാത്രക്ക് പ്രത്യേകം നിശ്ചയിച്ച റോഡുകളിലൂടെ മാത്രം ഹാജിമാര്‍ കടന്നുപോകണം. കല്ലേറ് കര്‍മത്തിന് നിശ്ചയിച്ചു നല്‍കിയ സമയക്രമം തീര്‍ഥാടകര്‍ കര്‍ശനമായി പാലിക്കണം. കല്ലേറ് കര്‍മത്തിന് പോകുമ്പോള്‍ ലഗേജുകള്‍ കൈവശം വെക്കരുത്. നാളെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിനാ വിടുന്നവര്‍ സംഘാടകര്‍ നിശ്ചയിച്ച സമയത്തു മാത്രമേ കല്ലേറ് കര്‍മത്തിന് തമ്പുകളില്‍ നിന്ന് പുറത്തുപോകാന്‍ പാടുള്ളൂവെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തെരഞ്ഞെടുപ്പ് കമ്മിഷൻ ബീഹാറിൽ ദരിദ്രരെ മനപൂർവം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് കപിൽ സിബൽ
    24/08/2025
    പ്രീമിയർ ലീഗ് :ജയിക്കാനാകാതെ ചെകുത്താൻമാർ, പെനാൽറ്റി നഷ്ടപ്പെടുത്തി ക്യാപ്റ്റൻ
    24/08/2025
    നിർദേശങ്ങൾ നെതന്യാഹു തള്ളിക്കളയുന്നു, ബന്ദികളുടെ പൂർണ ഉത്തരവാദിത്വം ഇസ്രായിൽ പ്രധാനമന്ത്രിക്കെന്ന് ഹമാസ്
    24/08/2025
    പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും ആരെയും അറിയിച്ചില്ല; കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസ് കുറ്റപത്രം സമർപ്പിച്ചു
    24/08/2025
    ഐസിഎഫ് പൗരസഭ സംഘടിപ്പിച്ചു
    24/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.