ജിദ്ദ – സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സൗദിയിലെ സുരക്ഷാ, ആരോഗ്യ, സേവന നിയമങ്ങളും നിര്‍ദേശങ്ങളും ഹാജിമാര്‍ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ. ഇതേ കുറിച്ച് തീര്‍ഥാടകരെ ബോധവല്‍ക്കരിക്കണമെന്നും മന്ത്രി പറഞ്ഞു. തീര്‍ഥാടകരെ ഏറ്റവും നല്ല രീതിയില്‍ സ്വീകരിക്കാനും മികച്ച സേവനങ്ങള്‍ നല്‍കാനുമായി സൗദിയിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും മേഖലകളും ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും തയാറാക്കുന്നതിലും ക്രമീകരിക്കുന്നതിലും വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശ രാജ്യങ്ങളുടെ ഹജ്ജ് മിഷന്‍ ഓഫീസ് മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇദ്ദേഹം കൂട്ടിചേർത്തു.
അബ്ദുല്‍ അസീസ് രാജാവിന്റെ കൈകളാല്‍ സ്ഥാപിതമായതു മുതല്‍, തീര്‍ഥാടകരെ സേവിക്കാനും പരിചരിക്കാനും അവരുടെ കാര്യങ്ങള്‍ സുഗമമാക്കാനും സൗദി അറേബ്യ മുഴുവന്‍ വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നു. തീര്‍ഥാടകരെ സേവിക്കല്‍ ചരിത്രപരമായ ഉത്തരവാദിത്തമാണെന്നും സര്‍വശക്തന്‍ പ്രത്യേകം നല്‍കിയ ആദരവായി സൗദി അറേബ്യ കാണുന്നുണ്ട്. ഹജ്ജ് വിസ ഇഷ്യു ചെയ്യാന്‍ ആരോഗ്യ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാണ്. നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി ഇലക്‌ട്രോണിക് രീതിയിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യേണ്ടതെന്നും ഹജ്ജ്, ഉംറ മന്ത്രി വ്യക്തമാക്കി.
റജബ് 15 ന് മുമ്പായി പുണ്യസ്ഥലങ്ങളില്‍ ഹാജിമാര്‍ക്ക് തമ്പുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളും ശഅബാന്‍ 13 ന് മുമ്പായി മക്കയിലെയും മദീനയിലെയും താമസ കരാറുകളും ഹജ്ജ് മിഷന്‍ ഓഫീസുകള്‍ പൂര്‍ത്തിയാണം. അടുത്ത റജബ് ആരംഭിക്കുന്നതിന് മുമ്പ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഡാറ്റ നല്‍കി അവരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും. തീര്‍ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്ന വിമാനക്കമ്പനികളെ റജബ് 15 ന് മുമ്പ് ചുമതലപ്പെടുത്തണമെന്നും ഹജ്ജ് സര്‍വീസുകള്‍ക്കുള്ള സമയ സ്ലോട്ടുകളുടെ ബുക്കിംഗ് പൂര്‍ത്തിയാക്കണമെന്നും ഡോ. തൗഫീഖ് അല്‍റബീഅ ആവശ്യപ്പെട്ടു.



