മക്ക: ഹജ് വളണ്ടിയർ സേവന അസോസിയേഷൻ ഭാരവാഹികളുമായി ഇന്ത്യൻ കോൺസുൽ ജനറൽ പ്രത്യേക യോഗം ചേർന്നു. ഈ വർഷത്തെ ഹജ് വളണ്ടിയർമാർ പാലിക്കേണ്ട നിയമ നിർദേശങ്ങൾ വിശദീകരിക്കുന്നതിനും ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമാണ് മക്ക ഹജ് മിഷൻ ഓഫീസിൽ പ്രത്യേക യോഗം വിളിച്ചത്.
യോഗത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഷാഹിദ് ആലം, നിയുക്ത സി.ജി ഫഹദ് അഹമ്മദ് ഖാൻ സൂരി, ഹജ് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ, ഹജ് കോഡിനേറ്റർ ഹബീബ് റഹ്മാൻ തുടങ്ങിയവരും കെഎംസിസി,ഒഐസിസി,തനിമ,വിഖായ,ഹജ്ജ് വെൽഫെയർഫോറം, ആർഎസ്.സി, ഐ.പി.ഡബ്ലു.എഫ് തുടങ്ങിയ വളണ്ടിയർ അസോസിയേഷനുകളുടെ പ്രതിനിധികളും പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group