മക്ക: മിനയില്‍ ഹജ് തീര്‍ഥാടകര്‍ക്കു വേണ്ടി ഇരുനില തമ്പുകളുടെ നിര്‍മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇത്‌റാ അല്‍ദിയാഫ ഹോള്‍ഡിംഗ് കമ്പനി അറിയിച്ചു. ഈ വർഷം ഹജ് തീര്‍ഥാടകര്‍ക്ക് പാര്‍പ്പിട സൗകര്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമാായാണ് ഇരുനില ടെന്റുകൾ ഒരുക്കുന്നത്. ആധുനിക ഡിസൈനിൽ മികച്ച ഗുണനിലവാരത്തിലും സുസ്ഥിരതക്ക് പ്രാധാന്യം നൽകിയുമാണ് രണ്ട് നിലകളുള്ള ടെന്റുകൾ ഒരുക്കുന്നത്. മികച്ച താമസ സൗകര്യം നല്‍കി തീര്‍ഥാടകർക്കുള്ള സൗകര്യം വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മിനയിൽ 48,482 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന സ്ഥലത്താണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. ഇരുനില ടെന്റുകള്‍ സ്ഥലഉപയോഗത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. പ്രധാന തമ്പ് സമുച്ചയത്തില്‍ 15,000 ലേറെ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയും. സ്വകാര്യതയും സുഖസൗകര്യങ്ങളും ഉറപ്പാക്കാന്‍ 940 ടോയ്‌ലെറ്റുകളും ഇവിടെയുണ്ടാകും. പുണ്യസ്ഥലങ്ങളിലെ താമസ സൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്ന ഉയര്‍ന്ന ആഡംബര സൗകര്യങ്ങളുള്ള നൂതന ഹോട്ടല്‍ സേവനങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.