Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 6
    Breaking:
    • മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    • ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    • തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    • ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    • ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia»Haj

    അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളി; മലപ്പുറം സ്വദേശി സജീല്‍

    മസ്ജിദുല്‍ ഹറമിലെ ലൈവ് ഖുതുബ പ്രൊജക്ടില്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്ററാണ് സജീല്‍
    അശ്റഫ് തൂണേരിBy അശ്റഫ് തൂണേരി04/06/2025 Haj Gulf Kerala Saudi Arabia World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സജീല്‍ മുഹ്് യുദ്ധീന്‍ അല്‍മക്കി
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസ്സും ആത്മീയ തേജസ്സാര്‍ന്ന ശരീരവുമായി ലക്ഷക്കണക്കിന് ലോക മുസ്ലിം ജനത അറഫയില്‍ ഒത്തുചേരുമ്പോള്‍ ആ മഹാസംഗമത്തിലെ ഖുതുബ 35 ലോക ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നവരിലൊരാള്‍ മലയാളി. മലപ്പുറം ജില്ലയിലെ പുളിക്കല്‍ അരൂര്‍ സ്വദേശി. സജീല്‍ മുഹയുദ്ദീൻ അല്‍മക്കി. മസ്ജിദുല്‍ ഹറമിലെ ലൈവ് ഖുതുബ പ്രൊജക്ടില്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്ററാണ് സജീല്‍. ലോക രാജ്യങ്ങളില്‍ നിന്ന് അംഗങ്ങളുള്ള ഈ പ്രൊജക്ടിലെ ഏക മലയാളി സാന്നിധ്യമാണീ യുവാവ്. മസ്ജിദുന്നമിറയില്‍ ളുഹര്‍ നിസ്‌കാരത്തിന് മുന്നോടിയായി ഖുതുബ നടക്കുമ്പോള്‍ അത് മലയാളത്തിലേക്ക് മൊഴിമാറ്റുന്നതും സജീല്‍ തന്നെ. ഹറം ഖത്തീബും ഇമാമുമായ ശൈഖ് ഡോ.സാലിഹ് ബിന്‍ അബ്ദുല്ല അല്‍ഹുമൈദ് ഇക്കുറി അറഫ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ ലോകത്തെ ഏത് കോണിലിരുന്നും മലയാളികള്‍ക്ക് അവരുടെ ഭാഷയില്‍ കേള്‍ക്കാന്‍ വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ സാധ്യമാവും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ഉറുദു, ഫ്രഞ്ച്, റഷ്യന്‍, ഇന്തോനേഷ്യന്‍, ടര്‍ക്കിഷ്, പഷ്തു, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്വാഹിലി, സ്വീഡിഷ്, ഡച്ച്, ജര്‍മ്മന്‍, തായ് തുടങ്ങിയ 35 ഭാഷകളിലാണ് ഖുതുബ കേള്‍ക്കാന്‍ കഴിയുക. ”ഇമാം അറഫ ഖുതുബ നിര്‍വ്വഹിക്കുമ്പോള്‍ തന്നെ ലൈവായി മൊഴിമാറ്റവും കേള്‍ക്കാനാവും. https://www.youtube.com/live/TojesQNH8xA?si=BbEmmayG5on8RDmp എന്ന യൂടൂബ് ചാനലിലും മറ്റ് വിവിധ സോഷ്യല്‍മീഡിയാ പ്ലാറ്റ് ഫോമുകളിലും കേള്‍ക്കാനാവും”- സജീല്‍ ‘ദ മലയാളം ന്യൂസി’നോട് പറഞ്ഞു. നേരത്തെ അമേരിക്കന്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്ന ഇപ്പോള്‍ ബിസിനസ്സ് രംഗത്തുള്ള സമൂഹിക മത രംഗങ്ങളിലെ സജീവ സാന്നിധ്യമായ ടി.കെ മുഹ്് യുദ്ധീന്റേയും അധ്യാപികയായ എം.ടി സബീഹയുടേയും മകനാണ്.

    ” അല്ലാഹുവിനെ സ്തുതിക്കുന്നു. അല്‍ഹംദുലില്ലാഹ്. മകന്‍ ഇത്തരം ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ട്. അല്‍യാസ്മിന്‍ സ്‌കൂളില്‍ ടോപ് മാര്‍ക്കായിരുന്നു മകന്. എഞ്ചിനീയറോ ഡോക്ടറോ ആവണോ എന്ന് മകനോട് ചോദിച്ചപ്പോള്‍ അവന്‍ തെരെഞ്ഞെടുത്തതാണ് ഈ വഴി. അത് ദൈവാനുഗ്രഹത്താല്‍ ഈ നിലയിലെത്തിച്ചുവെന്ന് പറയാം. എന്റെ ഉപ്പയുടെ പ്രാര്‍ത്ഥനയാണ് ഇത്തരത്തിലേക്കെത്താന്‍ കാരണമായതെന്നും ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു. മലയാളത്തില്‍ പീസ് റേഡിയോ ആപ്പിലൂടേയും കേള്‍ക്കാനുള്ള സൗകര്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക്: https://peaceradio.com/ സന്ദര്‍ശിക്കാവുന്നതാണ്.” പിതാവ് മുഹ് യുദ്ധീന്‍ പറഞ്ഞു. റിയാദ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പഠന ശേഷം മസ്ജിദുല്‍ ഹറം കോളെജില്‍ നിന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയ സജീല്‍ മസ്ജിദുല്‍ ഹറമില്‍ ട്രാന്‍സലേറ്ററായി ജോലി നോക്കുകയാണ്. ഡോ.സമീഹ, എഞ്ചിനീയറായ സരീഹ, വിദ്യാര്‍ത്ഥികളായ മുആദ്, മുഅവ്വദ് എന്നിവരാണ് സഹോദരങ്ങള്‍. പങ്കാളി ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ഫാത്തിമത്തുല്‍ ജന്നയോടൊപ്പം വിശുദ്ധ മക്കയില്‍ തന്നെയാണ് സജീലിന്റെ താമസം.

    മസ്ജിദുല്‍ ഹറമിലെ ലൈവ് ഖുതുബ പ്രൊജക്ടില്‍ അസിസ്റ്റന്റ് പ്രൊജക്ട് കോഡിനേറ്ററായ സജീല്‍ (ഇരുന്നവരില്‍-ഇടത് നിന്ന് ആദ്യം) വിവിധ രാജ്യങ്ങളിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ARAFA Hajj qutuba Speech translation
    Latest News
    മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ മുഹമ്മദ് നൗഫലിന്റെ പിതാവ് അന്തരിച്ചു
    06/06/2025
    ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്ന് മസ്‌ക്, ബിഗ് ബോംബുമായി എക്‌സില്‍
    06/06/2025
    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ
    06/06/2025
    ആൻചലോട്ടിയുടെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലപ്പൂട്ട്
    06/06/2025
    ബെംഗളുരു അപകടത്തില്‍ റോയല്‍ചാലഞ്ചേഴ്‌സ് മാര്‍ക്കറ്റിംഗ് മേധാവി ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version