ജിദ്ദ :ഹായിൽ നവോദയയുടെ വനിതാ വേദി കൺവീനറും സെൻട്രൽ കമ്മറ്റി അംഗവുമായിരുന്ന ബിൻസി സാമുവലിന് പ്രൗഢോജ്ജ്വലമായ യാത്രയയപ്പ് നൽകി. ജീവകാരുണ്യ രംഗത്തെ സ്തുത്യർഹമായ സേവനം നടത്തിവന്ന ബിൻ സി സാമുവൽ സാർഥകമായ നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിലെ ഹായിലിലെ പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങുന്നു.
ഹായിലിലെ നവോദയ എന്ന കലാ സാംസ്ക്കാരിക സംഘടനയിലൂടെ പ്രവാസ സമൂഹത്തിനിടയിലും തൻ്റെ ആതുരസേവന ജീവിതത്തിനിടയിലും പാവപ്പെട്ട പ്രവാസികളുടെ ചലനങ്ങൾക്കൊപ്പം നീങ്ങി പ്രവൃത്തിച്ച് കൊണ്ടുള്ള ഹൃദ്യമായ അടയാളങ്ങൾ അവശേഷിപ്പിച്ചാണ് മടങ്ങുന്നത്.
പ്രസ്തുത പരിപാടി നവോദയ വൈസ്പ്രസിഡണ്ട് രാജേഷ് തലശ്ശേരിയുടെ അദ്ധ്വക്ഷതയിൽ നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ ഉൽഘാടനം ചെയ്തു. ഹായിലിലെ ജീവകാരുണ്യ പ്രവർത്തകൻ ചഹൻഷാറഹ്മാൻ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീൽകുന്നക്കാവ്, സോമരാജ് ഏലംകുളം, മുസ്തഫ മുക്കം, ഫൈസൽ കാവുംപടി, മൻസൂർ ചെറുവഞ്ചേരി, അരുൺകുമാർ, ഗഫാർ, യൂനിറ്റ് സിക്രട്ടറി സന്തോഷ് കുമാർ, സിറ്റി യൂനിറ്റ് പ്രസിഡണ്ട് മൊയ്നു വല്ലപ്പുഴ, സിറ്റി ഏരിയ കമ്മറ്റി അംഗം സത്താർ പുന്നാട്, സിസ്റ്റർ സ്മിത എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ച പരിപാടിയിൽ നവോദയ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി സുനിൽ മാട്ടൂൽ ബിൻസിക്ക് നൽകി. ഉപകാരസ്മരണയായി ബിൻസി സാമുവൽ നന്ദി അറിയിച്ചു പ്രശാന്ത് കുത്തുപറമ്പ് സ്വാഗതവും സെക്രട്ടറി ഹർഷാദ് കോഴിക്കോട് നന്ദിയും പറഞ്ഞു.