Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    • ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    • വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    • യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    • വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ എയര്‍പോര്‍ട്ടില്‍ ഗവര്‍ണറുടെ സന്ദര്‍ശനം

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്08/06/2024 Saudi Arabia Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ് ടെര്‍മിനലില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ മക്ക ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ജവാസാത്ത് ഉദ്യോഗസ്ഥയുമായി കുശലം പറയുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – വിദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഹജ് തീര്‍ഥാടകര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും നല്‍കുന്ന സേവനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ് ടെര്‍മിനലില്‍ മക്ക ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ സന്ദര്‍ശനം നടത്തി. സൗദി ജവാസാത്ത് മേധാവി ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്, ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ എന്‍ജിനീയര്‍ റായിദ് അല്‍മുദൈഹിം എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടി ഗവര്‍ണറെ അനുഗമിച്ചു.

    ഹജ് ടെര്‍മിനലില്‍ യാത്രക്കാരുടെ സുരക്ഷാ നടപടിക്രമങ്ങളും ജവാസാത്ത് കൗണ്ടറുകളുമാണ് സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ആദ്യം സന്ദര്‍ശിച്ചത്. ഹജ് തീര്‍ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹജ് ടെര്‍മിനലില്‍ 143 ജവാസാത്ത് കൗണ്ടറുകളാണുള്ളത്. കസ്റ്റംസ് ഏരിയയില്‍ ബാഗേജ് പരിശോധനക്ക് 31 ഉപകരണങ്ങളുമുണ്ട്. ഹജ് ടെര്‍മിനലിലെ വ്യത്യസ്ത സേവന മേഖലകളും വിവിധ സര്‍ക്കാര്‍ വകുപ്പ് കേന്ദ്രങ്ങളും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. പിന്നീട് ഹജ് ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിച്ച സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ബോധവല്‍ക്കരണ ശ്രമങ്ങളും വീക്ഷിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രൂപ്പുകളുടെ ലഗേജുകള്‍ സ്വീകരിക്കുന്ന ഏരിയയെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനു മുന്നില്‍ വിശദീകരിച്ചു. 35,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ഏരിയയില്‍ ലഗേജുകള്‍ വാഹനങ്ങളില്‍ കയറ്റാന്‍ 24 പാര്‍ക്കിംഗുകളുണ്ട്. തീര്‍ഥാടകര്‍ക്ക് സുഖകരമായ യാത്രാനുഭവം നല്‍കാനും അവരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാനുമാണ് ഈ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹജ് ടെര്‍മിനലില്‍ എത്തുന്ന ഹജ് ഗ്രൂപ്പുകളുടെ ലഗേജുകള്‍ ഒരുമിച്ച് സ്വീകരിച്ച് മക്കയില്‍ തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ നേരിട്ട് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.

    സന്ദര്‍ശനത്തിനിടെ മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തി ഇന്തോനേഷ്യയില്‍ നിന്ന് എത്തിയ 400 ഹജ് തീര്‍ഥാടകരെ ഗവര്‍ണര്‍ സ്വീകരിക്കുകയും അവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. സൗദിയിലേക്കുള്ള മുഴുവന്‍ പ്രവേശന നടപടിക്രമങ്ങളും ഹജ് തീര്‍ഥാടകരുടെ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്നത്. വിദേശ, ആരോഗ്യ, ഹജ്-ഉംറ, മീഡിയ മന്ത്രാലയങ്ങളുമായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും പില്‍ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
    17/04/2026
    ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
    17/04/2026
    വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു​
    17/04/2026
    യുഎസ് ഉപരോധം ലംഘിച്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നു​
    17/04/2026
    വധശിക്ഷക്ക് തൊട്ടുമുമ്പ് മാപ്പ്; 27 വര്‍ഷത്തെ ജയിൽ ജീവിതത്തിന് അന്ത്യം
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.