ജിദ്ദ – പൊതുജനാഭിപ്രായം ഇളക്കിവിടാന്‍ ലക്ഷ്യമിട്ട് ഓണ്‍ലൈനിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിരിച്ച സംഭവത്തിൽ ആറു പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതായി സൗദി ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ അറിയിച്ചു. മതപരമായ മൂല്യങ്ങള്‍ക്കും പൊതുധാര്‍മ്മികതക്കും സ്വകാര്യ ജീവിതത്തിന്റെ പവിത്രതക്കും കോട്ടം തട്ടുന്ന തരത്തിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ നിര്‍മ്മിക്കുകയോ തയാറാക്കുകയോ അയക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും അഞ്ച് വര്‍ഷം വരെ തടവും മുപ്പതു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കണമെന്നാണ് ചട്ടം.
പ്രതികളായ ആറു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അബഹയിലെ മസാജ് സെന്ററില്‍ അനാശാസ്യം: പ്രവാസി അറസ്റ്റില്‍
അബഹ – അബഹയിലെ മസാജ് സെന്ററിൽ അനാശാസ്യം നടത്തിയ കേസിൽ പ്രവാസി യുവാവ് പിടിയിൽ. പൊതുമര്യാദക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ട കേസിലാണ് പ്രവാസിയെ അസീര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് അസീർ പോലീസ് അറിയിച്ചു.



