റിയാദ് – തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ സഹോദരി ലതീഫ ബിന്ത് അബ്ദുല്‍ അസീസ് അല്‍സൗദ് രാജകുമാരിയുടെ മയ്യിത്ത് റിയാദിൽ മറവു ചെയ്തു. ഇന്നലെയാണ് രാജകുമാരി മരിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചത്. ഇന്ന് ഉച്ചക്ക് റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദില്‍ ദുഹ്ര്‍ നമസ്കാരാനന്തരം നടന്ന മയ്യിത്ത് നമസ്കാരത്തിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കം നിരവധി പേർ പങ്കെടുത്തു.
Wednesday, July 1
Breaking:
- ധാരണാപത്രം പ്രകാരമുള്ള ബാധ്യതകൾ അമേരിക്ക നിറവേറ്റുന്നില്ലെങ്കിൽ ഇറാൻ യുദ്ധത്തിന് തയ്യാറാണെന്ന് ഖാലിബാഫ്
- ഐവറി കോസ്റ്റിന്റെ പോരാട്ടവീര്യം തകർന്നു, നോർവെ പ്രീ-ക്വാർട്ടറിൽ, എതിരാളികൾ ഇനി ബ്രസീൽ
- ഒടുവിൽ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാൻ അനുമതി; നടപടി ബംഗാൾ പൊലീസിന്റെ പുതിയ റിപ്പോർട്ടിന് പിന്നാലെ
- സൗദിയിൽ എഞ്ചിനീയറിംഗ് മേഖലയിലെ സ്വദേശിവൽക്കരണം 30 ശതമാനമാക്കി; തീരുമാനം പ്രാബല്യത്തിൽ
- സൗദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പദവി ശരിയാക്കാൻ ഈ വർഷാവസാനം വരെ സമയം അനുവദിച്ചു
