മക്ക – കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴക്കിടെ മക്കയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് നാലു യുവാക്കള്‍ മരിച്ചു. സുഹൃത്തുക്കളായ നാലു യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ കാര്‍ ഒഴുക്കില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പുറത്തുവന്നു.
അല്‍ഹുസൈനിയയിലെ ശൈഖ് ബിന്‍ ഉഥൈമിന്‍ മസ്ജില്‍ നിന്ന് മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങിയ നാലംഗ സംഘം ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅ്മാനിലാണ് ഒഴുക്കില്‍ പെട്ടതെന്ന് മരണപ്പെട്ട യുവാക്കളില്‍ ഒരാളുടെ ബന്ധുവായ ഡോ. അബ്ദുല്ല അല്‍സഹ്‌റാനി പറഞ്ഞു.
ഇസ്തിറാഹ ലക്ഷ്യമാക്കി പോകുന്നതിനിടെ അപ്രതീക്ഷിതമായി റോഡില്‍ മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഒഴുക്കിന് ശക്തി കുറവാണെന്നും ഇതിലൂടെ മുന്നോട്ട് നീങ്ങാന്‍ കഴിയുമെന്നും കണക്കുകൂട്ടിയ യുവാക്കളുടെ കാര്‍ വൈകാതെ ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒലിച്ചുപോവുകയും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നെന്നും ഡോ. അബ്ദുല്ല അല്‍സഹ്‌റാനി പറഞ്ഞു.