റിയാദ് – സൗദിയിലെ യുണൈറ്റഡ് കർട്ടൻ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുൻ പ്രവാസികളുടെ സംഗമം കോഴിക്കോട് സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ തൊഴിലാളികളുടെ രണ്ടാമത്തെ സംഗമം ‘ഗോൾഡൻ പില്ലേയ്സ് മീറ്റ്’ എന്ന പേരിലാണ് കോഴിക്കോട് റാറ അവിസ് റെസ്റ്റോറന്റിൽ വെച്ച് നടന്നത് തൊഴിലാളികളോടൊപ്പം അവരുടെ കുടുംബങ്ങളും സംഗമത്തിൽ പങ്കെടുത്തു.
ഫൈനൽ എക്സിറ്റ് അടിച്ചു വർഷങ്ങളോളം ആയിട്ടും നാട്ടിലുള്ള മുൻ തൊഴിലാളികളെ ചേർത്തുപിടിച്ചു കൊണ്ടാണ് കമ്പനി മുമ്പോട്ട് പോകുന്നത് എന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു ,മുൻ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ ചികിത്സ സഹായങ്ങൾ തുടങ്ങി മറ്റു നിരവധി സഹായങ്ങൾ ഉൾപ്പെടെ കമ്പനിയിൽ ജോലി ചെയ്തവരുടെ മക്കൾക്ക് ജോലിയിൽ മുൻഗണന നൽകിക്കൊണ്ടും മറ്റും സമാനതകളില്ലാത്ത സേവനമാണ് ചെയ്യുന്നതെന്നും ഇതുപോലെയുള്ള സംഗമങ്ങൾ ഫിലിപ്പീൻസ്,ഈജിപ്ത് തുടങ്ങി മറ്റു രാജ്യങ്ങളിലും സംഘടിപ്പിക്കാറുണ്ടെന്നും അവർ പറഞ്ഞു.
സംഗമത്തിൽ വെച്ച് തൊഴിലാളി കൾക്ക് വേണ്ടി നിങ്ങൾ ഒറ്റക്കല്ല ഞങ്ങളും കൂടെയുണ്ട് എന്നൊരു പ്രഖ്യാപനവും നടത്തി. സംഗമത്തിന് ഗ്രൂപ്പ് സി.ഇ.ഒ മോണിഷ് റിക്കി,വൈസ് പ്രസിഡന്റ് ആൻഡ് എച്.ആർ സിയാദ് എഫ് ഹൊദയാനി, മലയാളിയും ഐ.ടി ആസോസിയേറ്റ് ഹെഡുമായ സഹദ് പാലോളി എന്നിവർ നേതൃത്വം നൽകി.



