ദമാം – ദമാമിലെ അല്‍സൂഖ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന സൂഖില്‍ വന്‍ അഗ്നിബാധ. കൂടുതല്‍ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. അഗ്നിബാധയുടെ കാരണങ്ങള്‍ നിര്‍ണയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



