Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    • ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    • സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    • ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    • ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ചാല്‍ പത്തു വര്‍ഷം തടവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/08/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഉപയോക്താക്കള്‍ക്ക് ഹാനികരമായ സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച ഉല്‍പന്ന സുരക്ഷാ നിയമം വ്യവസ്ഥ ചെയ്യുന്നത് പത്തു വര്‍ഷം തടവ്. നിയമ ലംഘകര്‍ക്ക് ഒരു കോടി റിയാല്‍ വരെ പിഴയും ചുമത്തും. സ്ഥാപനം ഒരു വര്‍ഷത്തില്‍ കവിയാത്ത കാലത്തേക്ക് അടപ്പിക്കാനും നിയമം അനുശാസിക്കുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വാണിംഗ് നോട്ടീസ് നല്‍കാനും നിയമത്തില്‍ വകുപ്പുണ്ട്. വാണിംഗ് നോട്ടീസ് നല്‍കുന്ന പക്ഷം പിഴ ചുമത്തുന്നതിനും സ്ഥാപനം അടപ്പിക്കുന്നതിനും മുമ്പായി നിയമ ലംഘനം അവസാനിപ്പിക്കാന്‍ സ്ഥാപനത്തിന് നിശ്ചിത സമയം സാവകാശം അനുവദിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുരക്ഷിതമല്ലാത്ത ഉല്‍പന്നങ്ങള്‍ സൗദിയില്‍ നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും വിപണം നടത്തുന്നതും ക്രയവിക്രയം ചെയ്യുന്നതും അവയെ കുറിച്ച് പരസ്യം ചെയ്യുന്നതും നിയമം വിലക്കുന്നു. ഉല്‍പന്നത്തിന്റെ ഉപയോഗം അപകട സാധ്യത ഉണ്ടാക്കാന്‍ പാടില്ല. ഉല്‍പന്നങ്ങളില്‍ എല്ലാ അടിസ്ഥാന വ്യവസ്ഥകളും ഗുണനിലവാര മാനദണ്ഡങ്ങളും പൂര്‍ണമായിരിക്കണം.


    വിപണിയിലിറക്കിയ ഉല്‍പന്നത്തിലെ തകരാറിന്റെ ഫലമായുണ്ടാകുന്ന ഏതൊരു നാശത്തിനും നിര്‍മാതാവ് ഉത്തരവാദിയായിരിക്കും. ഫാക്ടറി ആസ്ഥാനം വിദേശത്താണെങ്കില്‍ നിയമപരമായ മുഴുവന്‍ ഉത്തരവാദിത്തങ്ങളും കടമകളും ഇറക്കുമതിക്കാരനായിരിക്കും. നിര്‍മാതാവിനെയോ ഇറക്കുമതിക്കാരനെയോ നിര്‍ണയിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉല്‍പന്നത്തിലെ തകരാറിന്റെ ഫലമായുണ്ടാകുന്ന ഏതൊരു നാശത്തിനും ഉല്‍പന്നത്തിന്റെ വില്‍പനയിലും വിപണനത്തിലും പങ്കുള്ള മുഴുവന്‍ പേരും തുല്യമായി ഉത്തരവാദിത്തം വഹിക്കേണ്ടിവരും.

    ഉല്‍പന്ന സുരക്ഷാ നിയമം മന്ത്രിസഭ അംഗീകരിച്ചത് ഉല്‍പന്നങ്ങളുടെ വിശ്വാസ്യതയും ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയും വര്‍ധിപ്പിക്കുമെന്നും ഉയര്‍ന്ന അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങള്‍ക്കും അനുസൃതമായി പ്രാദേശിക വിപണിയില്‍ ഉല്‍പന്നങ്ങളുടെ മത്സരശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi
    Latest News
    എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    20/02/2026
    ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    20/02/2026
    സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    20/02/2026
    ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    20/02/2026
    ഗസ്സയിൽ 450 കോടിയുടെ ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കും, പ്രഖ്യാപനവുമായി ഫിഫ
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.