ജിദ്ദ – വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതലായി യാത്രക്കാരുടെ എണ്ണം കവിയുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം കവിയുന്നതിനെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹന രജിസ്‌ട്രേഷനില്‍ വ്യക്തമാക്കിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് എക്‌സ് പ്ലാറ്റ്ഫോമില്‍ വ്യക്തമാക്കി. ഇതിന് 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



