ദമ്മാം: പ്രവാസികളുടെ സാമ്പത്തിക ആസൂത്രണവും സമ്പാദ്യ ശീലവും പ്രായോഗിക നിർദേശങ്ങൾ എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ കോഴിക്കോട് വയനാട് ജില്ലാ കമ്മിറ്റി ദമ്മാം ബദർ മെഡിക്കൽ ഓഡിറ്റോറിയത്തിൽ ടോക്ക് ഷോ സംഘടിപ്പിച്ചു. സ്റ്റോക്ക് മാർക്കറ്റ്, മ്യുചൽ ഫണ്ട് തുടങ്ങിയ നിക്ഷേപ സാദ്ധ്യതകൾ ആർ സി യാസിർ അവതരിപ്പിക്കുകയും സദസ്യരുമായി സംവദിക്കുകയും ചെയ്തു. പ്രവാസി വെൽഫെയർ പ്രൊവിൻസ് കമ്മിറ്റി പ്രസിഡണ്ട് ഷബീർ ചാത്തമംഗലം പരിപാടി ഉത്ഘാടനം ചെയ്തു. പ്രവാസികളുടെ തിരിച്ചുപോക്കും റിട്ടയേർമെന്റും ഒരു മരീചികയായി തുടരുന്നുവെന്നും അതിനൊരു പരിഹാരമായി ഇത്തരം പരിപാടികൾ ഉപകരിക്കട്ടെ എന്നും, പ്രവാസികൾ വരുമാനത്തിന്റെ സാധ്യമാകുന്ന ഒരു വിഹിതം സുരക്ഷിതമായ നിക്ഷേപപദ്ധതികളിൽ നിക്ഷേപിച്ചു സാമ്പത്തിക വളർച്ച കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ ദമ്മാം റിജിയണൽ പ്രസിഡണ്ട് അബ്ദുറഹിം തിരൂർക്കാട് ആശംസകളർപ്പിച്ചു സംസാരിച്ചു. സേവനത്തിന്റെ പത്തുവർഷങ്ങൾ എന്ന തലകെട്ടിൽ പ്രവാസി വെൽഫെയർ സൗദി അറേബ്യ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യത്യസ്ത ജില്ലാ കമ്മിറ്റികൾ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് പ്രവാസി സമൂഹത്തിൽ ജനശ്രദ്ധ നേടികൊണ്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണെന്നും. കോഴിക്കോട് വയനാട് ജില്ലാ കമ്മിറ്റി നടത്തുന്ന ഈ ടോക്ക് ഷോ സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഗുണകരവും മാതൃകാപരവും ആണെന്നും അദ്ദേഹം പറഞ്ഞു. ഖോബാർ റീജിയണൽ കമ്മിറ്റി പ്രസിഡണ്ട് സാബിക് കെഎം ആശംസകളർപ്പിച്ചു സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാദത്തു സ്വാഗതം പറഞ്ഞു. ഷമീർ പത്തനാപുരം എഡിറ്റ് ചെയ്ത പ്രവാസിവെൽഫെയറിന്റെ പ്രവർത്തനങ്ങൾ ഉൾപെടുത്തിയ ലഘു വീഡിയോ പ്രദർശിപ്പിച്ചു. നൗഷാദ് ഗാനം ആലപിച്ചു. പ്രവാസി വെൽഫെയർ ഭാരവാഹികളായ സമീയുള്ള, സുനില സലീം, ജംഷാദ് അലി, ബിജു പൂതക്കുളം, ഫാത്തിമ ഹാശിം, സലാം ജാംജും,ജസീറ ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു. പ്രൊവിൻസ് സെക്രട്ടറി ഫൈസൽ കുറ്റ്യാടി ആർ സി യാസിറിനെ മെമെന്റോ നൽകി ആദരിച്ചു. സുബൈർ പുല്ലാളൂർ ചടങ്ങ് നിയന്ത്രിച്ചു. ജില്ലാ ട്രെഷറർ മുഹമ്മദ് ആസിഫ് നന്ദി പറഞ്ഞു. താഹിർ, സാലിഹ്, ഹാരിസ്, നജ്ല സാദത്തു, നാസർ കല്ലായി, ഗഫൂർ, മുനീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.