ജിദ്ദ: സീബ്ര ക്രോസിംഗുകൾ ഉൾപ്പെടെ പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെ റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും ഇതിന് 100 മുതൽ 150 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഡ്രൈവർമാർ മനസ്സിലാക്കണമെന്നും ഇത് പാലിക്കാത്തവർക്ക് കർശന പിഴ ഈടാക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group