ഖമീസ് മുഷൈത്ത് – കഴിഞ്ഞദിവസം ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫ (65) യുടെ മൃതദേഹം ഖമീസ് മുഷൈത്ത് മഹാല കറാമയിൽ കബറടക്കി. 40 വർഷത്തോളം സൗദിയിൽ പ്രവാസജീവിതം നയിച്ചിരുന്ന മുസ്തഫ കഴിഞ്ഞ നോമ്പിനായിരുന്നു നാട്ടിൽ ലീവിന് പോയി തിരിച്ചു വന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ഇദ്ദേഹം. ഭാര്യ: ബീവി. മക്കൾ: സിനാജ്, ഇർഷാദ്, ആഷിക്. കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻറ് ബഷീർ മൂന്നിയൂർ ഇബ്രാഹിം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



