Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    • ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    • യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    • ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    • ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലൈസൻസില്ലാതെ ചികിത്സ: റഫ്ഹയിൽ പ്രവാസി അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/09/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റഫ്ഹ: ഉത്തര അതിർത്തി പ്രവിശ്യയിൽ ലൈസൻസില്ലാതെ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കുകയും ചെയ്ത അറബ് വംശജനായ പ്രവാസിയെ ആരോഗ്യ മന്ത്രാലയം സുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള തുടർനിരീക്ഷണത്തിന്റെ ഭാഗമായാണ് വ്യാജ ഡോക്ടറെ പിടികൂടിയത്.

    ഒക്യുപേഷണൽ തെറാപ്പി, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ, സ്ട്രോക്കിനു ശേഷമുള്ള ചികിത്സ, ഡിസ്ക് ചികിത്സ, പൊതുക്ഷീണം തുടങ്ങിയവയ്ക്ക് പ്രതി തന്റെ സ്വകാര്യ കാറിൽ രോഗികളുടെ വീടുകൾ സന്ദർശിച്ച് ചികിത്സ നൽകിയിരുന്നു. ഇത് ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും രോഗികളുടെ ജീവന് അപകടകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിയമനടപടികൾക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. ആറ് മാസം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

    ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രാലയം പറഞ്ഞു. യോഗ്യരായ സ്പെഷ്യലിസ്റ്റുകളും ലൈസൻസുള്ള സ്ഥാപനങ്ങളും മാത്രമാണ് ആരോഗ്യ സേവനം നൽകേണ്ടതെന്ന് ഉറപ്പാക്കാനാണ് ശ്രമം. നിയമലംഘനങ്ങളോ ക്രമരഹിതമായ ചികിത്സാ രീതികളോ ശ്രദ്ധയിൽപ്പെട്ടാൽ 937 എന്ന ഏകീകൃത കോൾ സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ സ്വദേശികളോടും വിദേശികളോടും മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം ലംഘനങ്ങൾ തടയാൻ സാമൂഹിക അവബോധവും സഹകരണവും നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fake doctor Illegal Medical Practice unlicensed practice
    Latest News
    ജിദ്ദയിൽ ഒഴിപ്പിക്കൽ തുടരുന്നു, അൽ-അജ്‌വാദ് പരിസരത്ത് 74,000 ചതുരശ്ര മീറ്റർ സ്ഥലത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു
    14/03/2026
    ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തം; ആർക്കും പരിക്കില്ല
    14/03/2026
    യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപിന്റെ ഉപദേഷ്ടാവ്
    14/03/2026
    ഇസ്രായിലുമായുള്ള യുദ്ധം നീണ്ടുനില്‍ക്കും, നെതന്യാഹു സ്വയം ഭയപ്പെടണമെന്ന് ഹിസ്ബുല്ല നേതാവ്
    14/03/2026
    ഇറാനില്‍ 7,600 ആക്രമണങ്ങളും ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.