Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    • ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയില്‍ വ്യാജ ഫോണ്‍ നിര്‍മാണം; പ്രവാസികള്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/11/2025 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. നഗരസഭ, ഭവനകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ജിദ്ദ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിയമവിരുദ്ധ കേന്ദ്രത്തില്‍ വാണിജ്യ മന്ത്രാലയം റെയ്ഡ് നടത്തിയത്. അനധികൃത സ്ഥാപനം കേന്ദ്രീകരിച്ച് വാണിജ്യ വഞ്ചന നടത്തിയ മൂന്നു പ്രവാസികള്‍ റെയ്ഡിനിടെ അറസ്റ്റിലായി. ഇതില്‍ രണ്ടു പേര്‍ ഏഷ്യന്‍ വംശജരും ഒരാള്‍ അറബ് വംശജനുമാണ്. 1,196 വ്യാജ സ്മാര്‍ട്ട്ഫോണുകളും, ഹെഡ്ഫോണുകള്‍, ചാര്‍ജറുകള്‍, സ്റ്റിക്കറുകള്‍ തുടങ്ങി 3,22,000 ലേറെ മറ്റ് ഉല്‍പ്പന്നങ്ങളും ഇവരുടെ അടുക്കൽ നിന്നും പിടിച്ചെടുത്തു. റിയാദില്‍ നിന്ന് മന്ത്രാലയം പിടിച്ചെടുത്ത വ്യാജ ഫോണുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ അവയുടെ ഉറവിടം ജിദ്ദയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

    നിയമപരമായി പ്രാദേശിക വിപണിയിലെ ചൈനീസ് സ്മാര്‍ട്ട്ഫോണുകള്‍ റീപ്രോഗ്രാം ചെയ്ത് രണ്ട് പ്രശസ്ത ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിച്ച് പ്രശസ്ത കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നോണം വില്‍ക്കുകയാണ് സംഘം ചെയ്തിരുന്നത്. വാണിജ്യ മന്ത്രാലയ പരിശോധനാ സംഘങ്ങള്‍ നിയമവിരുദ്ധ കേന്ദ്രം അടച്ചുപൂട്ടി. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും നിയമ ലംഘകരെ പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വാണിജ്യ വഞ്ചനകള്‍ തടയാന്‍ വാണിജ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘനം നടത്തുന്ന വിദേശ തൊഴിലാളികളെ സൗദിയില്‍ നിന്ന് നാടുകടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Fake phone manufacturing Jiddah Saudi
    Latest News
    നിയമങ്ങൾ തിരുത്തിയെഴുതി സി.ബി.എസ്.ഇ; കോംപ്റ്റ് എഡ്യൂടെക് കമ്പനിക്ക് വഴിവിട്ട സഹായം: 17 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, ഞെട്ടിക്കുന്ന വിവരം പുറത്ത്
    30/05/2026
    ഖെഷം ദ്വീപിന് സമീപം യു.എസ്-ഇസ്രായേൽ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ; വാർത്ത നിഷേധിച്ച് അമേരിക്ക
    30/05/2026
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version