Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 17
    Breaking:
    • ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    • ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    • പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    • കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ജിദ്ദ ഇശല്‍ കലാവേദിയുടെ സംഗീതരാത്രിയിൽ ഇശലുകളുടേയും ഈണങ്ങളുടെയും നിറപ്പൊലിമ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    * ഇളംപ്രതിഭകളായ അസിന്‍, ഹിഷാം എന്നിവര്‍ അരങ്ങ് കൊഴുപ്പിച്ചു
    * വെബ്‌സാന്‍ഖാന്‍, ഇലാന്‍ഖാന്‍ എന്നിവരുടെ രാഗസദി
    ർ

    ജിദ്ദ:  പ്രവാസികളുടെ സാംസ്‌കാരികരംഗത്ത് കലയുടെ അപൂര്‍വമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതിന്റെ സമ്പന്നപൈതൃകവുമായി ഇശല്‍ കലാവേദിയൊരുക്കിയ ഇശല്‍രാവ് ജിദ്ദയിലെ പ്രേക്ഷകരില്‍ തേന്‍മഴയായി പെയ്തിറങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇമ്പമാര്‍ന്ന ഇശലുകളുടെ മായികലഹരിയില്‍ സഹൃദയര്‍ മുങ്ങിനിവര്‍ന്നു. നാട്ടില്‍ നിന്നെത്തിയ കൗമാരപ്രതിഭകളായ അസിന്‍ വെള്ളില, ഹിഷാം അങ്ങാടിപ്പുറം എന്നിവര്‍ അക്ഷരാര്‍ഥത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്തു. 


    ശ്രവണസുഭഗമായ മാപ്പിളപ്പാട്ടുകളുടെ മായാലോകമാണ് ഇരുവരും തുറന്നത്. റഹീം കാക്കൂര്‍, മുംതാസ് അബ്ദുറഹ്മാന്‍, ഹസീന അഷ്‌റഫ്, മുഹമ്മദ്കുട്ടി അരിമ്പ്ര, സലീന ഇബ്രാഹിം, ഷാനിഫ് ഫറോക്ക്, മുബാറക് വാഴക്കാട്, അഷ്‌റഫ് ചെറുകോട് തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു.

    കൊച്ചുഗായകനായ ഷാദിന്‍ ഹസന്റെ ഗാനാലാപനവും ശ്രദ്ധേയമായി. 
    ഇരുപത് മിനുട്ടോളം നീണ്ടു നിന്ന സ്വരരാഗസുധയില്‍ സദസ്സിനെ അടിമുടി ആറാടിച്ച വെബ്‌സാന്‍ഖാന്റേയും അനിയന്‍ ഇലാന്‍ഖാന്റേയും അവിസ്മരണീയമായ സിംഫണി ഹര്‍ഷാരവങ്ങളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

    ഇരുവരേയും മന്‍സൂര്‍ കിളിനക്കോടിന് മെമന്റോ നല്‍കി ആദരിച്ചു. പത്താംക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ഇശല്‍ കലാവേദി കുടുംബത്തിലെ മിടുക്കരായ കുട്ടികളേയും രക്ഷിതാക്കളേയും ചടങ്ങില്‍ മെമന്റോ നല്‍കി അനുമോദിച്ചു. ഹസന്‍ കൊണ്ടോട്ടി (യമാഹ), ഹസ്‌നാ ഹസന്‍ എന്നിവര്‍ അവതാരകരായിരുന്നു.   


    ഇശല്‍ കലാവേദി പ്രസിഡന്റ് ശിഹാബ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുസാഫിര്‍ ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, കബീര്‍ കൊണ്ടോട്ടി, അബ്ദുല്ല മുക്കണ്ണി, റിഷ്‌നി ഹസന്‍, ഹബീബ റഹീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹസന്‍ യമാഹയുടെ കുടംബാംഗങ്ങളേയും സദസ്സില്‍ ആദരിച്ചു.

    റഹീം യൂണിവേഴ്‌സിറ്റി, അഷ്‌റഫ് ചെറുകോട്, ഹബീബ റഹീം, അന്‍ഷിഫ്, സുഹൈര്‍, റഹീബ റഹിം, റഷാദ് റഹിം, നബ്ഹാന്‍ അഷ്റഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഷാജഹാന്‍ ഗൂഡല്ലൂര്‍ സ്വാഗതവും, മുഹമ്മദ് കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഒമാനില്‍ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതര പരുക്ക്
    17/05/2025
    ഹൃദയാഘാതം; മഞ്ചേരി സ്വദേശിയായ യുവാവ് റാസൽഖൈമയിൽ നിര്യാതനായി
    17/05/2025
    പി.എഫ് മാറുന്നതിനും കൈക്കൂലി; വടകരയിൽ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ പിടിയിൽ, വിരമിക്കുന്നത് ഈ മാസം
    16/05/2025
    കാസർഗോഡ്​ സ്വദേശി 25കാരൻ ദുബായിൽ നിര്യാതനായി
    16/05/2025
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.