ദമാം : പ്രമുഖ പ്രവാസി ഫുട്ബോള്‍ ക്ലബായ റാക്ക ഇ എം എഫ് ഫുട്ബോള്‍ ക്ലബിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആലം ഇന്‍ജാസ് ലോജിസ്റ്റിക്ക് ഇ.എം.എഫ് ചാമ്പ്യന്‍സ് കപ്പിന് സെപ്റ്റംബര്‍ 19ന് ദഹ്റാന്‍ എക്സ്പോക്ക് സമീപ്പമുള്ള അല്‍ യമാമ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമാവും. നാട്ടില്‍ നിന്നും ബഹ്റൈനില്‍ നിന്നും ഒപ്പം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖ കളിക്കാർ വിവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്സിയണിയും. ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ (ഡിഫ) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ ഡിഫയിലെ രജിസ്റ്റര്‍ ചെയ്ത 20 മികവുറ്റ ടീമുകള്‍ മാറ്റുരക്കും.
വ്യാഴാഴ്ച്ച നടക്കുന്ന ആദ്യ മല്‍സരത്തില്‍ കെപ് വ എഫ് സിയും ഡി എഫ് സി ദമാമും തമ്മില്ലും രണ്ടാമത്തെ മല്‍സരത്തില്‍ ആര്‍ സി എഫ് സിയും കോര്‍ണിഷ് സോക്കറും തമ്മിലും മുന്നാമത്തെ മല്‍സരത്തില്‍ ഫിനിക്സ് എഫ് സി , ജുബൈല്‍ എം എഫ് സിയുമായി മാറ്റുരക്കും. ടൂര്‍ണമെന്‍റിന്‍റെ ഫിക്ചര്‍ ക്രമീകരണവും ലോഗോ പ്രകാശനവും ദമാം ഹോളിഡൈസ് റെസ്റ്റാറന്‍റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
ലോജിസ്റ്റിക് ബിസിനസ് മേഖലയിലെ പ്രഗൽഭരായ ആലം ഇന്‍ജാസ് ലോജിസ്റ്റിക്ക് സർവീസസ് എം ഡി മുഹമ്മദ് ഇഖ്ബാല്‍ ലോഗോ പ്രകാശനം ചെയ്തു. വളണ്ടിയേഴ്സിനുള്ള ജേഴ്സി ആലം ഇന്‍ജാസ് ലോജിസ്റ്റിക്ക് സർവീസസ് ടെർമിനൽ മാനേജർ ഡാനിഷ് അസീസ് , നവാസ് തൃപ്പനച്ചിക്കു നല്‍കി പ്രകാശനം ചെയ്തു. റഷീദ് ചേന്ദമംഗല്ലൂര്‍ അധ്യക്ഷനായിരുന്നു.
ആലം ഇന്‍ജാസ് ലോജിസ്റ്റിക്ക് പ്രതിനിധികളായ അസീസ് മുണ്ടത്ത്, അബ്ദുല്‍ നാസര്‍, ഡിഫ സാരഥികളായ ജുനൈദ് നിലേശ്വരം, ഫവാസ് കാലിക്കറ്റ്, ഷമീം കുനിയില്‍, മുജീബ് കളത്തിൽ, സകീര്‍ വള്ളകടവ്, റഫീക് കൂട്ടിലങ്ങാടി, നാസര്‍ വെള്ളിയത്ത്, ലിയാക്കത്ത് കാരങ്ങാടന്‍, അഷ്റഫ് എടവണ്ണ, ജൌഹര്‍ കുനിയില്‍, ശരീഫ് മാണൂര്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. ഷറഫു പാറക്കല്‍ പരിപാടി നിയന്ത്രിച്ചു. സകരിയ സ്വാഗതവും ഷബീര്‍ പാറക്കല്‍ നന്ദിയും പറഞ്ഞു. ശാഫി കൊടുവള്ളി, റോഷന്‍ പുതിയ നാലകത്ത്, ഖാദര്‍ തിരൂര്‍, അന്‍വര്‍ വാഴക്കാട്, മഹ്റൂഫ് മഞ്ചേരി, മുബഷിര്‍ ചെറുവാടി, റഫീക് വടക്കാഞ്ചേരി, അംജദ് പുത്തൂര്‍മഠം, ശാനിബ് ചെറുവാടി എന്നിവര്‍ പരിപാടിയുടെ നേത്യത്വം നല്‍കി.