ജിദ്ദ: ഹയ്യ സാമിറിൽ ബാർബർഷോപ്പിൽ ജോലി ചെയ്തിരുന്ന എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലി (41) ഇന്ന് പുലർച്ച ജിദ്ദ അൽ ജിദ്ഹാനി ആശുപത്രിൽ നിര്യാതനായി. ഒരാഴ്ചയായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പാറക്കത്തൊടിക കോയയുടെ മകനാണ്. നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാൻ നാട്ടുകാരും സുഹൃത്തുക്കളും ഒ.ഡബ്ലു.സി.സി ജിദ്ദ റിയാദ്, ഒ.സി.ജി.പി.എ, ബാർബർ കൂട്ടായ്മ, ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് എന്നീ സംഘടനകളും കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group