ജിദ്ദ – ജിസാനില്‍ നിന്ന് 150 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ദക്ഷിണ ചെങ്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.68 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖലയുടെ സ്റ്റേഷനുകള്‍ വഴി ഭൂകമ്പം രേഖപ്പെടുത്തി.
സൗദി അതിര്‍ത്തികളില്‍ നിന്നും ജനവാസ മേഖലയില്‍ നിന്നും വളരെ അകലെയാണ് ഭൂകമ്പമുണ്ടായത്. ഇത് അപകടകരമല്ല. സ്ഥിതിഗതികള്‍ സുരക്ഷിതമാണെന്നും സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബല്‍ഖൈല്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group