ജിദ്ദ – ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. തുറമുഖം വഴി ഇറക്കുമതി ചെയ്ത കരി ലോഡിൽ ഒളിപ്പിച്ച് കടത്തിയ 47,93,000 ലഹരി ഗുളികകളാണ് അതോറിറ്റി പിടികൂടിയത്. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയിൽ സ്വീകരിച്ചവരെ അറസ്റ്റ് ചെയ്തതായി അതോറിറ്റി അറിയിച്ചു.
Friday, August 7
Breaking:
- ദുബായിൽ പാസ്‌പോർട്ട് സേവനങ്ങൾ വേഗത്തിലാക്കും: പുതിയ കോൺസൽ ജനറൽ ഡോ. ഇ. വിഷ്ണുവർധൻ റെഡ്ഡി
- വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി
- കേരളത്തില്‍ മഴ ശക്തമാവും: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
- റിയര്‍ അഡ്മിറല്‍ അബ്ദുല്ല അല്‍ശഹ്രി ബഹുരാഷ്ട്ര നാവിക പ്രതിരോധ സഖ്യസേന കമാന്‍ഡര്‍
- സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡിലേക്ക്; ഒരു പവന് വാങ്ങാന്‍ 1.25 ലക്ഷം നല്‍കണം
