ജിദ്ദ – ജിദ്ദ തുറമുഖം വഴി വന്‍ മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. തുറമുഖം വഴി ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് 29.1 കിലോ കൊക്കൈന്‍ ആണ് കടത്താന്‍ ശ്രമിച്ചത്. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെയ്‌നറിന്റെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിനകത്ത് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



