അബഹ – സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും അപകടത്തിലാക്കി ശക്തമായ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചകടന്ന രണ്ടു ഡ്രൈവര്‍മാരെ അസീര്‍ പ്രവിശ്യ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മലവെള്ളപ്പാച്ചിലിനിടെ രണ്ടു കാറുകള്‍ താഴ്‌വര മുറിച്ചകടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ തിരിച്ചറിഞ്ഞത്. മലവെള്ളപ്പാച്ചിലിനിടെ വാദികളും മലയിടുക്കുകളും മുറിച്ചുകടക്കുന്നത് നിരോധിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന് ഡ്രൈവര്‍മാരെ പിടികൂടിയതായും അവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരിച്ചു. മലവെള്ളപ്പാച്ചിലിനിടെ വാദികളും മലയിടുക്കുകളും മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗതാഗത ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കാന്‍ റോഡ് ഉപയോക്താക്കള്‍ ഗതാഗത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



