Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്
    • ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    • ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    • ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    • പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/02/2026 Saudi Arabia Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച വനിത ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖുന്‍ഫുദയിലെ ഡെര്‍മറ്റോളജി ക്ലിനിക്കിലെ ഡോക്ടര്‍ ലേസര്‍ ചികിത്സക്കിടെ വനിതാ രോഗികളെ ചിത്രീകരിച്ച് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയം കണ്ടെത്തുകയായിരുന്നു. ഇത് ഹെല്‍ത്ത് പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിന്റെ വ്യക്തമായ ലംഘനമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിലും രോഗിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ട ചുമതലയുടെ ഭാഗമായാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ലൈസന്‍സ് റദ്ദാക്കലും പിഴയും അടക്കമുള്ള നിയമാനുസൃത ശിക്ഷാ നടപടികള്‍ ഇവർക്കെതിരെ സ്വീകരിച്ചു.

    രോഗികളെ ചിത്രീകരിക്കുന്നതും അവരുടെ മെഡിക്കല്‍, കോസ്‌മെറ്റിക് നടപടിക്രമങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതും അവ പ്രസിദ്ധീകരിക്കുന്നതും ഹെല്‍ത്ത് പ്രൊഫഷണല്‍ പ്രാക്ടീസ് നിയമത്തിന്റെയും അതിന്റെ നടപ്പാക്കല്‍ ചട്ടങ്ങളുടെയും ലംഘനമാണ്. എല്ലാ സ്‌പെഷ്യാലിറ്റികളിലും ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ധര്‍ക്കും എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നത് ആരോഗ്യ മന്ത്രാലയം ആരോഗ്യ തുടരുന്നു. രോഗികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതോ നിയമങ്ങള്‍ ലംഘിക്കുന്നതോ ആയ ഒരു രീതികളും വെച്ചുപൊറുപ്പിക്കില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനായി രാജ്യത്ത് അംഗീകരിച്ചിരിക്കുന്ന പ്രൊഫഷണല്‍, റെഗുലേറ്ററി വ്യവസ്ഥകള്‍ പാലിക്കണമെന്ന് എല്ലാ ആരോഗ്യ മേഖലാ പ്രാക്ടീഷണര്‍മാരോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    crime Doctor's license Health ministry patient video Saudi Social Media
    Latest News
    എപ്സ്റ്റീൻ മോദി സർക്കാറിന്റെ ഹീറോ; കോൺഗ്രസ്
    26/02/2026
    ടി20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് ജീവ മരണ പോരാട്ടം, സഞ്ജു കളിക്കുമെന്ന് സൂചന
    26/02/2026
    ലേസര്‍ ചികിത്സക്കിടെ രോഗികളെ ചിത്രീകരിച്ച ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി
    26/02/2026
    ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്; മുന്നേറി റയലും പി.എസ്.ജിയും, ‍ജയിച്ചിട്ടും പുറത്തായി യുവന്റസ്
    26/02/2026
    പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.