റിയാദ് – ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രണ്ടു ഭീകരര്‍ക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത മുഹമ്മദ് ബിന്‍ ദാഫിര്‍ ബിന്‍ ഥാമിര്‍ അല്‍അംരി, അബ്ദുല്ല ബിന്‍ ഖിദ്ര് ബിന്‍ അബ്ദുല്ല അല്‍ഗാംദി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. പ്രതികളില്‍ ഒരാള്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഒളിപ്പിക്കാനും ഭീകരര്‍ക്ക് യോഗം ചേരാനും സ്വന്തം വീട് സജ്ജീകരുന്നതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യക്കകത്തും വിദേശത്തും ഭീകരാക്രമണങ്ങള്‍ നടത്താനും രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുകയും സാമൂഹിക സുരക്ഷയും സ്ഥിരതയും തകര്‍ക്കാനും പ്രതികൾ ലക്ഷ്യമിട്ടതായും കണ്ടെത്തിയിരുന്നു.