ദമാം – സൗദി ഭീകരന് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിന്‍ സഈദ് ബിന്‍ ജവാദ് ആലുഅതീഖിന് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും പോലീസ് സ്റ്റേഷനുകള്‍ക്കും ചെക്ക് പോയിന്റുകള്‍ക്കും പട്രോള്‍ പോലീസ് വാഹനങ്ങള്‍ക്കും നേരെ നിറയൊഴിക്കുകയും ചെയ്തു, സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്തുകയും ബോംബുകളും ബെല്‍റ്റ് ബോംബുകളും കൈവശം വെച്ച ഭീകരര്‍ക്ക് സ്വന്തം വീട്ടിലും ബന്ധുക്കളുടെ വീടുകളിലും അഭയം നല്കി, ഭീകരര്‍ക്ക് മറ്റു സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുത്തു, വാഹനങ്ങള്‍ കവര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു തുടങ്ങിയവയാണ് ഇയാൾക്കെതിരായ കുറ്റങ്ങൾ.