അബഹ – സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ മുദ്കിർ ബിൻ മുഹമ്മദ് ബിൻ മനാഹി അൽശഹ്റാനിയെ കൊലപ്പെടുത്തിയ മകൻ മഹാനി അൽശഹ്റാനിക്ക് അസീറിലാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. മറ്റൊരു കൊലക്കേസ് പ്രതിക്ക് കിഴക്കൻ പ്രവിശ്യയിലും ഇന്ന് വധശിക്ഷ നടപ്പാക്കി.
സൗദി പൗരൻ യൂസുഫ് ബിൻ ഇബ്രാഹിം ബിൻ അലി അൽറുജൈബിനെ കൊലപ്പെടുത്തിയ ജാസിം ബിൻ ആദിൽ ബിൻ മഅ്തൂഖ് അൽറജബിനാണ് ശിക്ഷ നടപ്പാക്കിയത്. ലിഫ്റ്റ് ചോദിച്ച് യൂസുഫ് ബിൻ ഇബ്രാഹിം അൽറുജൈബിന്റെ കാറിൽ കയറിയ പ്രതി മാർഗമധ്യേ അപ്രതീക്ഷിതമായി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പലതവണ കുത്തി യൂസുഫിനെ കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



