ജിദ്ദ – ഈ വര്‍ഷത്തെ റമദാന്‍ സീസണിനായുള്ള അംഗീകൃത പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി, അവസാന പത്തില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 140 ലേറെയായി വര്‍ധിപ്പിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു. മക്കക്കും മദീനക്കും ഇടയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതം നടക്കുന്ന ഈ കാലയളവില്‍ ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന വര്‍ധനവിന് അനുസൃതമായാണ് സര്‍വീസുകളുടെ എണ്ണം ഉയര്‍ത്തിയിരിക്കുന്നത്. റമദാന്‍ സീസണ്‍ പദ്ധതിയില്‍ 3,662 സര്‍വീസുകള്‍ ഉള്‍പ്പെടുന്നു. ഇവയില്‍ 17 ലക്ഷത്തിലധികം സീറ്റുകള്‍ ലഭിക്കും.
ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ ദിവസം മുഴുവന്‍ വഴക്കമുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ ഗതാഗത ഓപ്ഷനുകള്‍ നല്‍കുന്നു. തീര്‍ഥാടകരുടെ ചലനം സുഗമമാക്കാനും തിരക്കേറിയ സമയങ്ങളില്‍ കാത്തിരിപ്പ് സമയം കുറക്കാനും ഇത് സഹായിക്കും. മക്കയെയും മദീനയെയും ജിദ്ദ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി വഴി ബന്ധിപ്പിക്കുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത പദ്ധതികളില്‍ ഒന്നാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍ സര്‍വീസ് നടത്തുന്ന ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേ ട്രെയിനുകള്‍ മക്കക്കും മദീനക്കുമിടയിലെ യാത്രാ സമയം രണ്ട് മണിക്കൂറായി കുറക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍, ഇടത്തരം ദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത സീറ്റുകള്‍, വിശ്വാസ്യതയും കൃത്യനിഷ്ഠയും വര്‍ധിപ്പിക്കുന്ന ആധുനിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ എന്നിവ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയുടെ സവിശേഷതകളാണ്. സ്റ്റേഷനുകള്‍ക്കുള്ളിലെ സംയോജിത സേവന സൗകര്യങ്ങള്‍ സുഗമവും സുരക്ഷിതവുമായ യാത്രാനുഭവത്തിന് സഹായിക്കുന്നു.
സുരക്ഷയുടെയും സേവന നിലവാരത്തിന്റെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്തിക്കൊണ്ട്, സീസണല്‍ ഡിമാന്‍ഡ് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് സൗദി അറേബ്യ റെയില്‍വേയ്‌സ് വ്യക്തമാക്കി. ഉയര്‍ന്ന ഗതാഗത സാന്ദ്രതയുള്ള സീസണില്‍ തുടര്‍ച്ചയായ കാര്യക്ഷമമായ പ്രകടനം ഉറപ്പാക്കാന്‍ ഓപ്പറേഷണല്‍, ഫീല്‍ഡ് ടീമുകള്‍ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നു.
കണക്റ്റിവിറ്റി കാര്യക്ഷമത വര്‍ധിപ്പിക്കാനും രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും ലക്ഷ്യമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന്റെയും വിഷന്‍ 2030 ന്റെയും ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, തീര്‍ഥാടകരെ സേവിക്കാനും രണ്ട് പുണ്യനഗരങ്ങള്‍ക്കിടയില്‍ അവരുടെ ചലനം സുഗമമാക്കാനും സഹായിക്കുന്ന ആധുനികവും വിശ്വസനീയവുമായ ഗതാഗത സംവിധാനം പ്രാപ്തമാക്കുന്നതില്‍ സൗദി അറേബ്യ റെയില്‍വേയ്‌സ് വഹിക്കുന്ന പങ്കിന്റെ തുടര്‍ച്ചയെന്നോണമാണ് ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.



