Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    • ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    • യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    • കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    • ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    റിയാദ് മെട്രോ റെഡ് ലൈൻ ദീർഘിപ്പിക്കാൻ കരാർ നൽകി

    ഒരു വർഷത്തിനിടെ റിയാദ് മെട്രോ യാത്രക്കാർ 17.3 കോടി കവിഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/01/2026 Saudi Arabia Gulf Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റിയ, റിയാദിൽ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലായി മാറിയ മെട്രോ ശൃംഖലയിലെ റെഡ് ലൈൻ ദീർഘിപ്പിക്കാനുള്ള പദ്ധതിക്ക് കരാർ നൽകിയതായി റിയാദ് സിറ്റി റോയൽ കമ്മീഷൻ അറിയിച്ചു. റെഡ് ലൈനിന്റെ ദീർഘിപ്പിക്കുന്നതിന്റെ രൂപകൽപ്പന, നിർമ്മാണം, പൂർത്തീകരണം എന്നിവക്കുള്ള കരാറാണ് നൽകിയിരിക്കുന്നത്. കിംഗ് സൗദ് യൂണിവേഴ്സിറ്റി മുതൽ ദിരിയ ഗേറ്റ് ഡെവലപ്മെന്റ് പ്രോജക്റ്റ് വരെയാണ് റെഡ് ലൈൻ ദീർഘിപ്പിക്കുന്നത്. വിപുലീകരണ പദ്ധതി നിലവിലുള്ള റെഡ് ലൈൻ ട്രാക്കിലേക്ക് 8.4 കിലോമീറ്റർ കൂട്ടിച്ചേർക്കും. അഞ്ച് പുതിയ സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടും.

    തലസ്ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനത്തിന്റെ പൂർത്തീകരണമെന്നോണം സുപ്രധാന മേഖലകൾ, റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം റെഡ് ലൈൻ വിപുലീകരണം വർധിപ്പിക്കും. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയും റിയാദ് സിറ്റി റോയൽ കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ തുടർച്ചയായ പിന്തുണയോടെയും മാർഗനിർദേശത്തോടെയും റിയാദ് നഗരം സാക്ഷ്യം വഹിക്കുന്ന തുടർച്ചയായ വികസനത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റെഡ് ലൈൻ എക്സ്റ്റൻഷൻ പദ്ധതി നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയെ ശക്തിപ്പെടുത്തുമെന്നും, റിയാദിന്റെ സുപ്രധാന കേന്ദ്രങ്ങളെ അതിന്റെ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളുമായും സാംസ്‌കാരിക, വിദ്യാഭ്യാസ കേന്ദ്രങ്ങളുമായും ബന്ധിപ്പിക്കുന്ന സുസ്ഥിര നഗര ഗതാഗത സംവിധാനം വികസിപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളെ പൂരകമാക്കുമെന്നും സഹമന്ത്രിയും റിയാദ് സിറ്റി റോയൽ കമ്മീഷൻ സി.ഇ.ഒയുമായ എൻജിനീയർ ഇബ്രാഹിം അൽസുൽത്താൻ വ്യക്തമാക്കി. 2014 അവസാനത്തോടെ ആരംഭിച്ച ശേഷം തലസ്ഥാന നിവാസികളിൽ നിന്നും സന്ദർശകരിൽ നിന്നും പൊതുഗതാഗത സംവിധാനത്തിന് വർധിച്ചുവരുന്ന ആവശ്യം ഈ പദ്ധതി പരിഹരിക്കും. ഉദ്ഘാടനം ചെയ്ത ശേഷം മെട്രോ യാത്രക്കാരുടെ എണ്ണം 17.3 കോടി കവിഞ്ഞു. പദ്ധതിയുടെ കാര്യക്ഷമതയിലും സേവന നിലവാരത്തിലും സമൂഹത്തിന്റെ ആത്മവിശ്വാസം ഇത് പ്രതിഫലിപ്പിക്കുന്നതായും എൻജിനീയർ ഇബ്രാഹിം അൽസുൽത്താൻ പറഞ്ഞു.

    റെഡ് ലൈൻ വിപുലീകരണത്തിൽ 7.1 കിലോമീറ്റർ ഭൂഗർഭ തുരങ്കങ്ങളുടെയും 1.3 കിലോമീറ്റർ എലിവേറ്റഡ് ട്രാക്കുകളുടെയും നിർമ്മാണം ഉൾപ്പെടുന്നു. ഇതിൽ പുതിയ സ്റ്റേഷനുകളും ഉൾപ്പെടും. ഇവയിൽ രണ്ടെണ്ണം കിംഗ് സൗദ് സർവകലാശാലയിലാണ്. ആദ്യത്തേത് മെഡിക്കൽ സിറ്റി, ഹെൽത്ത് കോളേജുകൾ എന്നിവക്ക് സേവനം നൽകുന്നു. രണ്ടാമത്തേത് സർവകലാശാലയുടെ പ്രധാന കാമ്പസിന് സേവനം നൽകുന്നു. കൂടാതെ, ദിരിയയിൽ മൂന്ന് സ്റ്റേഷനുകൾ നിർമ്മിക്കും. അതിലൊന്ന് ഭാവിയിലെ റൂട്ട് 7 ന്റെ കണക്ഷൻ പോയിന്റായി വർത്തിക്കും. റെഡ് ലൈൻ വിപുലീകരണ പദ്ധതി ഏകദേശം ആറ് വർഷത്തിനുള്ളിൽ പൂർത്തീകരിക്കും.

    നഗരത്തിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പൊതുഗതാഗത ശൃംഖല ശക്തിപ്പെടുത്താൻ ഈ പദ്ധതി സഹായിക്കും. ദിരിയ ഗേറ്റ് വികസന പദ്ധതിയിലെ മൂന്നു സ്റ്റേഷനുകൾ അൽതുറൈഫ് ഡിസ്ട്രിക്ട്, അൽബുജൈരി ഡിസ്ട്രിക്ട്, ഓപ്പറ ഹൗസ്, മറ്റ് പ്രമുഖ സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പോലുള്ള നിരവധി പ്രധാന ലക്ഷ്യസ്ഥാനങ്ങളുമായും ലാൻഡ്മാർക്കുകളുമായും ബന്ധിപ്പിക്കും. ഇത് നഗരവാസികളുടെയും സന്ദർശകരുടെയും അനുഭവം സമ്പന്നമാക്കുകയും യാത്രാ സമയം കുറക്കുകയും ചെയ്യും. കിംഗ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്റ്റേഷനിൽ നിന്ന് ഡൗൺടൗൺ ദിരിയയിലേക്കുള്ള യാത്രക്ക് 40 മിനിറ്റിൽ കൂടുതൽ സമയമെടുക്കില്ല. ഈ പദ്ധതി തലസ്ഥാന നഗരിയിലെ റോഡുകളിൽ പ്രതിദിനം ഒന്നര ലക്ഷം വാഹനങ്ങൾ കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെഡ് ലൈൻ വിപുലീകരണ പദ്ധതി ദിരിയയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ വൈവിധ്യമാർന്നതും വഴക്കമുള്ളതുമായ ബദലുകൾ നൽകുന്നു.

    പദ്ധതി പൂർത്തിയാകുന്നതുവരെ പരമാവധി ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിന്, കിംഗ് സൗദ് യൂണിവേഴ്സിറ്റിയിലും ദിരിയയിലും വിപുലീകരണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിൽ വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നത് കൈകാര്യം ചെയ്യാനായി, ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്, റിയാദ് സിറ്റി റോയൽ കമ്മീഷൻ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. മെട്രോ സർവീസുകൾ റിയാദ് നഗരത്തിനകത്ത് യാത്രകൾ എളുപ്പത്തിലും വേഗത്തിലും ആക്കുന്നു. 2024 ഡിസംബർ ഒന്നിനാണ് റിയാദ് മെട്രോയിൽ സർവീസുകൾക്ക് തുടക്കമായത്. ബ്ലൂ ലൈൻ, യെല്ലോ ലൈൻ, വയലറ്റ് ലൈൻ എന്നീ മൂന്നു റൂട്ടുകളിൽ 2024 ഡിസംബർ ഒന്നിനും റെഡ് ലൈൻ, ഗ്രീൻ ലൈൻ എന്നീ റൂട്ടുകളിൽ 2024 ഡിസംബർ 15 നും ഓറഞ്ച് ലൈനിൽ 2025 ജനുവരി അഞ്ചിനും സർവീസ് ആരംഭിച്ചു.

    ലോകത്ത് ഒറ്റയടിക്ക് നടപ്പാക്കിയ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദിലേത്. റിയാദ് മെട്രോയിലെ ആറു ട്രാക്കുകളുടെ ആകെ നീളം 176 കിലോമീറ്ററാണ്. മെട്രോ പാതകളിൽ ആകെ 85 സ്റ്റേഷനുകളുണ്ട്. ഇതിൽ നാലെണ്ണം പ്രധാന സ്റ്റേഷനുകളാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് മെട്രോ ട്രെയിനുകൾ സഞ്ചരിക്കുന്നത്. പ്രതിദിനം 11.6 ലക്ഷത്തിലേറെ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയിലാണ് റിയാദ് മെട്രോ പൂർത്തിയാക്കിയിരിക്കുന്നത്. റിയാദ് മെട്രോയിൽ നാൽപതു ശതമാനം ട്രാക്കുകളും ഭൂമിക്കടിയിലൂടെ കടന്നുപോകുന്നു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയാണ് റിയാദിലെത്. സീമെൻസ്, ബൊംബാർഡിയർ, അൽസ്റ്റോം എന്നിവ നിർമിച്ച 183 ട്രെയിനുകൾ നിലവിൽ റിയാദ് മെട്രോയിൽ സർവീസുകൾക്ക് ഉപയോഗിക്കുന്നു. മെട്രോ സംവിധാനത്തിൽ 2,860 ബസ് സ്റ്റോപ്പുകളും 842 ബസുകളും അടങ്ങിയ 80 ബസ് റൂട്ടുകളും ഉൾപ്പെടുന്നു. റിയാദിലെ വികസന പദ്ധതികൾ സുഗമമാക്കുന്നതിൽ മെട്രോ നെറ്റ്വർക്ക് നിർണായക പങ്ക് വഹിക്കുന്നു. ട്രാഫിക് ജാമുകൾ ലഘൂകരിക്കാനും കാറുകളെ ആശ്രയിക്കുന്നത് കുറക്കാനും ഇന്ധന ഉപയോഗവും മലിനീകരണവും കുറക്കാനും മെട്രോ സഹായിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Extension Latest Riyad Metro Saudi
    Latest News
    ഹക്കബിയുടെ തീവ്രവാദ പ്രസ്താവനകള്‍ വികാരങ്ങള്‍ ആളിക്കത്തിക്കുമെന്ന് അബുല്‍ഗെയ്ത്ത്
    21/02/2026
    ഗാസയില്‍ രണ്ട് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്
    21/02/2026
    യുഎഇയിൽ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് പഠനം
    21/02/2026
    കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
    21/02/2026
    ആളുകളെ ദ്രോഹിക്കാനുള്ള നുണയായിരുന്നു കോവിഡെന്ന് ടക്കര്‍ കാള്‍സണ്‍
    21/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.