ജിദ്ദ : കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് (ഭേദഗതി) ബില്ലിൽ പ്രവാസി വെൽഫെയർ മഹ്ജർ ഏരിയ ഘടകം “വഖഫ് ബില്ലും സംഘപരിവാറിന്റെ വംശീയ അജണ്ടകളും” എന്ന തലകെട്ടിൽ ചർച്ചാ സംഗമം മഹ്ജർ അൽ അമീൻ റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ സംഗമം ഉദ്ഘാടനം ചെയ്തു. വിഷയത്തെ അധികരിച്ച് പ്രവാസി വെൽഫെയർ സൗദി നാഷണൽ കമ്മിറ്റി അംഗം ഖലീൽ പാലോട് സംസാരിച്ചു.
ശറഫിയ റീജിയണൽ പ്രസിഡന്റ് തമീം മമ്പാട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു .കെ എം സി സി മഹ്ജർ ഏരിയ രക്ഷാധികാരി കെ കെ മുസ്തഫ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വഖ്ഫ് ബില്ലിനെതിരെയുള്ള മഹ്ജർ ഏരിയാ കമ്മിറ്റിയുടെ പ്രമേയം പ്രൊവിൻസ് കമ്മിറ്റി അംഗം സിസ്റ്റർ സലീഖത്ത്
അവതരിപ്പിച്ചു. മഹജൻ ഏരിയാ പ്രസിഡന്റ് അബ് ദുറഹിമാൻ പി പി സ്വാഗതവും അബ്ദുൽ ബാസിത്ത് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group