Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    • സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia»Community

    വഖഫ് ഭേദഗതി – കലാലയം സാംസ്കാരിക വേദി “വിചാരസദസ്” സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/04/2025 Community 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: രാജ്യത്ത് വിവാദമായ വഖഫ് ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച പശ്ചാത്തലത്തിൽ ഭരണഘടനയെയും ഇന്ത്യൻ സമൂഹത്തെയും എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ കലാലയം സാംസ്കാരിക വേദി “വിചാരസദസ്” സംഘടിപ്പിച്ചു. ദമാമിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തുള്ള വിവിധ വ്യക്തിത്വങ്ങൾ പങ്കെടുത്ത സംഗമത്തിൽ, മുസ്ലീം വിഭാഗത്തെ മാത്രമല്ല ഈ ഭേദഗതി ബാധിക്കുകയെന്നും ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം ലംഘിക്കുന്ന ഒരുപാട് വകുപ്പുകള്‍ അതിലുണ്ടെന്നും വിചാര സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയാരുന്ന ഐ.സി.എഫ് ദമാം റീജിയൻ സെക്രട്ടറി അബ്ബാസ് മാസ്റ്റർ പറഞ്ഞു. കലാലയം സെക്രട്ടറി സബൂർ കണ്ണൂർ അധ്യക്ഷനായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വഖഫിന്റെ മതകീയ കാഴ്ച്ചപ്പാടുകൾ എന്ന വിഷയത്തിൽ സിദ്ധീഖ് ഇർഫാനി കുനിയിൽ (ഐ.സി.ഫ്) വഖ്‌ഫ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും നിലവിലുള്ള വഖഫ് ദുരുപയോഗത്തെ സംബന്ധിച്ചും ഇടപെട്ടു സംസാരിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി ബിൽ തീർത്തും എതിർക്കപ്പെടേണ്ടതാണെന്നും ന്യൂജൻ സാമൂഹ്യ മാധ്യമങ്ങളിൽ കൂടിയുള്ള പ്രതിഷേധ രീതിയെപ്പറ്റിയും മുഹമ്മദ് സഗീർ പറവൂർ (ആർ. എസ്. സി) സംസാരിച്ചു. കെ. എം. സി. സി ദമാം സെക്രട്ടറി മഹ്മൂദ് പൂക്കാട് ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങൾ അക്കമിട്ടു വിശദീകരിച്ചു. ഈ സാഹചര്യത്തിൽ രാഷ്ട്രീയമായി മുസ്ലിംകൾ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. മുൻ ബില്ല് അവതരണങ്ങൾ പോലെ ഏകപക്ഷീയമായല്ല സർക്കാർ പാർലമെന്റിൽ ചർച്ചക്ക് കൊണ്ടുവന്നതെന്നും ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷം മതേതര സമൂഹത്തിനും ജനാതിപത്യത്തിനും പ്രതീക്ഷ നൽകുന്നതാണെന്നും ആശയത്തിൽ വ്യതിചലിക്കാതെ സംഘടനകൾ ഒറ്റക്കെട്ടായി എതിർക്കേണ്ട രീതിയെ പറ്റിയും വിശദമായി സംസാരിച്ച പ്രവാസി രിസാല എഡിറ്റർ ലുഖ്‌മാൻ വിളത്തൂർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ഈ ബില്ലിന്റെ പ്രതിഫലനത്തെ പറ്റിയും സംവദിച്ചു. ചർച്ചയിൽ ആർ. എസ്. സി ദമാം സോൺ സെക്രട്ടറി ആഷിഖ് കായംകുളം സ്വാഗതവും സംഘടന സെക്രട്ടറി ഷബീർ ഇരിട്ടി നന്ദിയും പറഞ്ഞു.

    തുടർച്ചയായി ഭരണാഘടനാ വിരുദ്ധ ബില്ലുകളുമായി ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഫാസിസ്റ്റു ശക്തികളെ ഒന്നടങ്കം ഒറ്റക്കെട്ടായി ചെറുക്കുന്നതിന്റെ ആവശ്യകത ഈ “വിചാര സദസ്സ്” അഭിപ്രായപെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kalalayam Pravasi Waqaf
    Latest News
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025
    ഗാസയിലെ വംശഹത്യ: ലോക രാജ്യങ്ങള്‍ ഇസ്രായിലുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കണമെന്ന് യു.എന്‍ ഉദ്യോഗസ്ഥ
    03/07/2025
    സൂംബ പരിശീലനം: ടി.കെ അഷ്‌റഫിനെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.