ജിദ്ദ: വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി സംഘടിപ്പിച്ച ത്രിതല തെരഞ്ഞെടുപ്പ് കാമ്പയിൻ സമാപന സംഗമം ശ്രദ്ധേയമായി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി .വി.പി. മുസ്തഫ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.വി. നാസർ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്‌ഷീറ, ജില്ലാ ഉപാധ്യക്ഷൻ അഷ്‌റഫ് മുല്ലപ്പള്ളി, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് എ.കെ. ബാവ വേങ്ങര, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, ഹുസൈൻ കരിങ്കറ, അഷ്‌റഫ് താഴെക്കോട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂർ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നാണി മാസ്റ്റർ, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ,ജാഫർ അത്താണിക്കൽ, നൗഫൽ ഉള്ളാടൻ, പി.സൈതലവി, ശിഹാബ് പുളിക്കൽ മുസ്തഫ കോഴിശ്ശേരി, വനിത കെ.എം.സി.സി ജിദ്ദ കമ്മിറ്റി പ്രസിഡന്റ് മുംതാസ് ടീച്ചർ, ജന: സെക്രട്ടറി.ഷമീല മൂസ്സ, നസീഹ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
സമദ് പോലക്കൽ, സലാഹ് വാളക്കുട, യൂനുസ് വേങ്ങര, അലി ഹാജി പറപ്പൂർ, ലത്തീഫ് കൊന്നോല, ശിഹാബ് പി. ഇ.കെ മുജഫർ, ആബിദ് വേങ്ങര, നാസർ കാരാടൻ, നജ്മുദ്ധീൻ വേങ്ങര, ജലീൽ അടിവാരം, മുസ്തഫ ഊരകം,അൻവർ ടി.ടി.അബ്ദുള്ള , ഹമീദ് ചോലക്കുണ്ട്.ലത്വീഫ് അരീക്കൻ , ഇബ്രാഹീം മുക്കിൽ,അഷ്റഫ് ചുക്കൻ,ഫഹദ് കോഴിസ്സൻ , റാഫി ഒലിയിൽ, നജീബ് പറപ്പൂർ നേതൃത്വം നൽകി. മണ്ഡലം ജന: സെക്രട്ടറി നാസർ മമ്പുറം സ്വാഗതവും മണ്ഡലം ട്രഷറർ നൗഷാദ് അലി പറപ്പൂർ നന്ദിയും പറഞ്ഞു.