റിയാദ്: റിയാദിൽ 30 വർഷമായി ഡ്രൈവർ ആയി ജോലി ചെയ്യുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി മാഹീൻ മീരാൻ പിള്ള (54) റിയാദ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ നിര്യാതനായി. കഴിഞ്ഞ നവംബറിൽ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എങ്കിലും ആരോഗ്യം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് അന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച്ച അൽറാജി മസ്ജിദിൽ ജുമുഅ നമസ്കാരാനന്തരം മയ്യിത് നമസ്കാരം നടത്തി നസീം മക്ബറയിൽ ഖബറടക്കി. പിതാവ് മീരാൻ പിള്ള. ഭാര്യ ഷീജ. മക്കൾ: മുഹമ്മദ് ആദിൽ, അർശില, മുഹമ്മദ് അമീർ. കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. മെഹ്ബൂബ് ചെറിയവളപ്പ് നൂറുൽ അമീൻ, അമീൻ കളിയിക്കാവിള, അൻസാരി ബീമാപള്ളി, അൻസാർ, നവാസ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group