ജിദ്ദ: റിഹാബിലെ ഫൈസലിയ സ്പോർട്സ് അക്കാദമിയിൽ നടന്ന തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ. ജിദ്ദ) ബാഡ്മിന്റൺ ടൂർണമെന്റ് 2025ന് ആവേശകരമായ പരിസമാപ്തി. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ പ്രൊഫഷണൽ ഗ്രൂപ്പിൽ നിഷാദ്. പി. – ബുജൈർ സഖ്യവും, അമച്വർ ഗ്രൂപ്പിൽ മുഹമ്മദ് ഷമീം – അലിയാസർ സഖ്യവും ബിഗിനേഴ്സ് ഗ്രൂപ്പിൽ മാസിൻ മുഹമ്മദ് – അർഷദ് സഖ്യവും ചാമ്പ്യന്മാരായി.
പ്രൊഫഷണൽ ഗ്രൂപ്പിൽ മുഹമ്മദ് ശർഷാദ് – ഫഹദ് സഖ്യവും, അമച്വർ ഗ്രൂപ്പിൽ അഷ്റഫ് ഇബ്രാഹിം – അനസ് ഇടിക്കിലകത്ത് സഖ്യവും, ബിഗിനേഴ്സ് ഗ്രൂപ്പിൽ റയൂഫ് യൂസുഫ് – ശമൽ സഖ്യവും രണ്ടാം സ്ഥാനക്കാരായി.
പതിനെട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് പ്രസിഡന്റ് അർഷദ് അച്ചാരത്ത് ഉദ്ഘാടനം ചെയ്തു.ഇവന്റ്സ് ഹെഡ് സംഷീർ.കെ.എം. അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ മഖ്ബൂൽ, വി,പി സലീം, മഖ്ബൂൽ, അർഷദ്, ദാവൂദ് കൈദാൽ, മുഹമ്മദ് നിർഷാദ്, സംഷീർ.കെ.എം., റിജാസ് അസ്സൈൻ, അബ്ദുൽ റാസിഖ്.വി.പി. എന്നിവർ പ്രസംഗിക്കുകയും വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. സിയാദ് കിടാരൻ, ജസീം ഹാരിസ്, സഹനാസ് ബക്കർ, സുബ്ഹാൻ, ഹസൻ സഫറുള്ള, അബുബക്കർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫാദിൽ അനീസ് ഖിറാഅത്ത് നടത്തി.