ജിദ്ദ: കഴിഞ്ഞ ആഴ്ച ജിദ്ദയിൽ വെച്ച് ഹൃദയാഘാതത്തിൽ മരണപ്പെട്ട സമാകോ കമ്പനി ജീവനക്കാരൻ കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിൻ്റെ മൃതദ്ദേഹം മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. ജിദ്ദ കെ എംസിസി വെൽഫയർവിങ്ങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിൻ്റെ നേതൃത്വത്തിൽ ഒരാഴ്ചയായി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിന് ആവശ്യമായ പേപ്പർ വർക്കുകൾ നടന്നുവരികയായിരുന്നു, ജിദ്ദ കിങ്ങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമുള്ള ജിദ്ദ-റിയാദ്-കാലിക്കറ്റ് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.
വെള്ളിയാഴ്ച കാലത്ത് 8.20ന് കോഴിക്കോട് വിമാനത്താളത്തിൽ എത്തിയ മൃതദ്ദേഹം കുടുംബാങ്ങളും,
വാർഡ് കൗൺസിലർ സി കെ ആസിഫ്,സി കെ മുഹമ്മദലി, കോട്ടയിൽ മുനീർ, സിപി. മുഹമ്മദ് അനസ്, മിസ്ഹബ്, നവനീത് ടി പി, ബാസിത്‌അലി സിപി, ഷബീൽ സിപി, അബ്ബാസ് മുസ്ലിയാരങ്ങാടി, നിഷാദ് നയ്യൻ, സലീം നീറാട് എന്നിവർ ചേർന്ന് മൃദദേഹം ഏറ്റുവാങ്ങി.
വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം കുടുംബ സ്മാശാനത്തിൽ മറവ് ചെയ്തു. പതിനാല് വർഷമായി സമാകോ കമ്പനിയിൽ ജോലി ചെയ്യുന്ന അജയന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.