റിയാദ്: കൊല്ലം തഴവ സ്വദേശി കുളങ്ങരശ്ശേരി പരേതനായ ഹൈദ്രോസ് കുഞ്ഞ് മകന്‍ അലിയാര്‍ കുഞ്ഞ് (77) റിയാദിലെ ശിഫയില്‍ നിര്യാതനായി. ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം റിയാദിലെ ശിഫയില്‍ മക്കളുടെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയതായിരുന്നു. ഭാര്യ സഫിയ ബീവി, മക്കള്‍: അന്‍സാര്‍ (റിയാദ്), അന്‍വര്‍(റിയാദ്), അന്‍സാരി, നൗഷാദ്, അനീസ ബീവി. മരുമകൻ- നൗഷാദ്.
ഐ.സി.എഫ് റിയാദ് ശിഫാ ഡിവിഷന്‍ വെല്‍ഫെയര്‍ വിംഗ് ഇര്‍ഷാദ് കൊല്ലം, അബ്ബാസ് സുഹ്‌രി, മോയിന്‍ മുണ്ടംപറമ്പ്, ജാഫര്‍ തങ്ങള്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് എന്നിവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദിലെ മന്‍സൂരിയ്യ മഖ്ബറയില്‍ ഖബറടക്കം നടത്തി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group