മക്ക- ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ തൃശ്ശൂർ വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) മക്കയിൽ നിര്യാതനായി. ഇക്കഴിഞ്ഞ ഏഴിനാണ് ഉംറക്കായി എത്തിയത്. ഉംറക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഹറമിൽ വെച്ച് പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: സുഹറ മക്കൾ:ഷെമീർ മുഹമ്മദ്( ഷാർജ),സജനി. മക്കയിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങളുമായി മകൻ ഷമീറിന്റെയും ജിദ്ദ നവോദയ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വരുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group