ദമ്മാം- ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ബദർ എഫ്സി ദമ്മാം സംഘടിപ്പിക്കുന്ന എസ്ടിസി ബാങ്ക് ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനൽ പോരാട്ടങ്ങളിൽ ജുബൈൽ എഫ്സിക്കും ബദർ എഫ്സിക്കും ജയം. വിന്നേഴ്സ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു ഇരു ടീമുകളുടേയും പ്രകടനം.
ആതിഥേയരായ ബദർ എഫ്‌സി, ഖാലിദിയ എഫ്‌സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫൈനലിലേക്ക് സീറ്റുറപ്പിച്ചത്. തുടക്കം മുതൽ കളംനിറഞ്ഞു കളിച്ച ബദ്ർ എഫ്സിക്കു വേണ്ടി ഷിബിൽ രണ്ട് ഗോളുകളും ഹസൻ ഒരു ഗോളും നേടി.


മറ്റൊരു സെമി ഫൈനൽ മത്സരത്തിൽ ഫീനിക്സ് എഫ്‌സിയെ ടൈബ്രേക്കറിലൂടെ (2- 4) പരാജയപ്പെടുത്തിയാണ് ജുബൈൽ എഫ്‌സി ഫൈനലുറപ്പിച്ചത്. ഓഗസ്റ്റ് 15 നു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ബദർ എഫ്‌സി ജുബൈൽ എഫ്‌സിയുമായി ഏറ്റുമുട്ടും.

