ജിദ്ദ- ജിദ്ദയിലെ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യാ സെന്ററിലെ മദ്രസ്സാ വിദ്യാർത്ഥികളുടെ 2025-26 വർഷത്തെ സ്പോർട്സ് മത്സരങ്ങൾക്ക് തുടക്കമായി. അസ്ഫാനിലെ അൽസഫ്‌വാ ടർഫിലാണ് സ്പോർട്സ് ഫെസ്റ്റ്. ഉലൈൽ പോളിക്ലിനിക് എം ഡി അർഷദ് ഉലൈൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം വി പി സുഹൈർ മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിക്കും. ഓട്ടമത്സരം (100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ, 4×100 റിലേ), ബോൾ ഗാതറിങ്, സാക്ക് റേസ്, ലെമൺ സ്പൂൺ, ബലൂൺ ബഴ്സ്റ്റിംഗ്, ബോൾ പാസ്സിംഗ്, ഫുട്ബോൾ, കബഡി, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങൾ ഫെസ്റ്റിന് മാറ്റുകൂട്ടും. സ്പോർട്സ് മീറ്റിൽ രക്ഷിതാക്കൾക്കും കിഡ്‌സിനും വേണ്ടി പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



