ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ പ്രത്യേക അതിഥിയായി ഹജ് നിർവഹിക്കാനെത്തിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാട്ടിലേക്ക് മടങ്ങി. മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദ വിമാനത്താവളം വഴിയാണ് തങ്ങൾ മടങ്ങിയത്. ഇന്ന് വൈകിട്ട് അഞ്ചിനുള്ള വിമാനത്തിലായിരുന്നു മടക്കം.
തങ്ങളെ യാത്രയാക്കാൻ കെ.എം.സി.സി നേതാക്കളായ അഹമ്മദ് പാളയാട്ട് അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ, ഹസ്സൻ ബത്തേരി, സാബിൽ മമ്പാട്, ജാഫർ കുറ്റൂർ, പ്രമുഖ വ്യവസായി റഹീം പട്ടർ കടവൻ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group