ജിദ്ദ- The Qur,anic Fiesta; Let‘s Perform എന്ന ശീർഷകത്തിൽ വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ വിശുദ്ധ റമളാനിൽ സംഘടിപ്പിച്ചു വരുന്ന എട്ടാമത് എഡിഷൻ തർതീൽ – The Holy Qur’an Contest മത്സരങ്ങൾ സമാപിച്ചു.
ആർ എസ് സി ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജ സഖാഫിയുടെ അധ്യക്ഷതയിൽ അസൈനാർ ബാഖവി ഉദ്ഘാടനം ചെയ്തു. കിഡ്സ്, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി വിവിധ സെക്ടറുകളിൽ നിന്ന് വിജയികളായി വന്നവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഹിഫ്ള്, തിലാവത്, ഖുർആൻ ക്വിസ്, ഖുർആൻ സെമിനാർ തുടങ്ങിയ മത്സരങ്ങളിൽ 36 പോയിന്റുകൾ നേടി മഹ്ജർ സെക്ടർ ഒന്നാം സ്ഥാനവും 29 പോയിന്റുകൾ നേടി സുലൈമാനിയ സെക്ടർ രണ്ടാം സ്ഥാനവും നേടി.
ഖുർആൻ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ശാഫി സഖാഫി വെളിമുക്ക് സംസാരിച്ചു. ഖലീൽ കൊളപ്പുറം, നൗഫൽ മുസ്‌ലിയാർ, ഫൈറൂസ് വെള്ളില, ആഷിഖ് ഷിബിലി, ജാബിർ നഈമി, നൗഫൽ മദാരി തുടങ്ങിയവർ സംബന്ധിച്ചു.